കാബൂൾ: താലിബാനുമായി അഫ്ഗാനിസ്താൻ സമാധാന കരാറിൽ ഏർപ്പെടുന്നതിന് മേൽനോട്ടം വഹിക്കാൻ മുഴുവൻ രാഷ്ട്രീയ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് 46 അംഗ കൗൺസിൽ രൂപവത്കരിച്ചു. ഒമ്പതു സ്ത്രീകൾ ഉൾപ്പെട്ട കൗൺസിലിെൻറ മേധാവി അബ്ദുല്ല അബ്ദുല്ലയാണ്. മുൻ പ്രസിഡൻറ് ഹാമിദ് കർസായിയെയും പ്രസിഡൻറ് അശ്റഫ് ഗനി കൗൺസിലിൽ ഉൾപ്പെടുത്തിയെങ്കിലും കർസായി നിരസിച്ചു.
രാഷ്ട്രീയ നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം ഉൾപ്പെട്ട കൗൺസിലിൽ 1980കളിൽ സോവിയറ്റ് അധിനിവേശത്തിെനതിരെ പൊരുതിയ മുജാഹിദീനുകളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുൽബുദ്ദീൻ ഹിക്മത്യാർ, അബ്ദുൽ റസൂൽ സയ്യാഫ് എന്നിവരും കൗൺസിലിെൻറ ഭാഗമാണ്.
കഴിഞ്ഞ ഫെബ്രുവരി 29ന് അമേരിക്കയും താലിബാനും ഒപ്പുവെച്ച സമാധാന കരാറിെൻറ തുടർച്ചയായി താലിബാനുമായി ചർച്ചക്ക് അഫ്ഗാൻ 21 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ അടുത്ത ദിവസങ്ങളിൽ ദോഹയിൽ താലിബാനുമായി ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.