അഴിമതി മറച്ചുവെക്കാൻ ശ്രമിച്ചു; പെറു പ്രസിഡൻറിനെതിരെ ഇംപീച്ച്​മെൻറ്​

വാഷിങ്​ടൺ: ഓഫീസിലെ അഴിമതികൾ മറച്ചുവെക്കാൻ​ ശ്രമിച്ചതിന്​ പെറു പ്രസിഡൻറ്​ മാർട്ടിൻ വിസാരക്കെതിരെയുള്ള ഇംപീച്ച്​മെൻറ്​ നടപടികൾക്ക്​ തുടക്കം. പ്രസിഡൻറിനെതിരെ ഇംപീച്​മെൻറ്​ നടപടികൾ തുടങ്ങണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം പാർലമെൻറിൽ പാസായി. 49,500 യു.എസ്​ ഡോളറിൻെറ സർക്കാർ കരാറുകൾ ഗായകനായ റിച്ചാർഡ്​ സിസെൻറോസിന്​ നൽകിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ്​ നടപടികൾ​.

വെള്ളിയാഴ്​ച പാർലമെൻറിൽ അവതരിപ്പിച്ച പ്രമേയത്തെ 65 പേർ അനുകൂലിച്ചപ്പോൾ 35 പേർ എതിർത്തു. 24 പേർ വിട്ടുനിന്നു. 130 അംഗ കോൺഗ്രസിൽ 52 പേരുടെ പിന്തുണയാണ്​ ഇംപീച്ച്​മെൻറ്​ പ്രമേയം അവതരിപ്പിക്കുന്നതിന്​ ആവശ്യമായുള്ളത്​. പ്രസിഡൻറിനെ മാറ്റാൻ 84​ പേർ പിന്തുണക്കണം.

പാർലമെൻറിൽ ഒമ്പതിൽ ആറ്​ പാർട്ടികളും പ്രമേയത്തിന്​ അനുകൂലമായാണ്​ വോട്ട്​ ചെയ്​തത്​. പെറുവിലെ പ്രതിപക്ഷ നേതാവായ ഇഡഗാർ ആൽറോൺ മൂന്ന്​ വോയ്​സ്​ ക്ലിപ്പുകൾ പുറത്ത്​ വിട്ടതോടെയാണ്​ പ്രസിഡൻറിനെ മാറ്റണമെന്ന ആവശ്യം ശക്​തമായത്​. 49,500 ഡോളർ ഗായകന്​ നൽകാനുള്ള തീരുമാനം മറച്ചുവെക്കണമെന്ന്​ അടുത്ത അനുയായിയോട്​ പ്രസിഡൻറ്​ ആവശ്യപ്പെടുന്നതി​ൻെറ ശബ്​ദ സന്ദേശമാണ്​ പുറത്ത്​ വന്നത്​. കോവിഡ്​ അതിരൂക്ഷമായി തുടരുന്നതിനിടെയാണ്​ വൻ തുക നൽകി ഗായ​കനെ സാംസ്​കാരിക ഉപദേഷ്​ടാവായി നിയമിച്ചത്​.

Tags:    
News Summary - Peru's Martin Vizcarra faces impeachment for 'moral incapacity'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.