പെറുവിൽ വിമാനം തകർന്ന് ഏഴുമരണം

ലിമ: പെറുവിലെ നാസ്ക രേഖകൾ കാണാൻ വിനോദസഞ്ചാരികളുമായി പറന്ന വിമാനം തകർന്ന് ഏഴുമരണം. അഞ്ചു വിനോദസഞ്ചാരികളും പൈലറ്റും സഹപൈലറ്റും മരിച്ചതായി ടൂർ കമ്പനിയായ ഏറെ സാന്‍റോസ് അറിയിച്ചു. മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

തെക്കൻ പെറുവിലെ മരുഭൂമിയിൽ കാണപ്പെടുന്ന രേഖാചിത്രങ്ങളാണ് നാസ്ക രേഖകൾ. 80 കിലോ മീറ്ററോളം പരന്നുകിടക്കുന്ന ഈ വരകൾ രചനാവൈവിധ്യത്തിലും നിർമാണത്തിലും മരീചികയായി അവശേഷിക്കുന്നു. 1940കളിൽ ഇതിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല.

1994ൽ യുനെസ്കോ നാസ്ക വരകൾ ലോക പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. അന്യഗ്രഹ ജീവികളാണ് രേഖകൾ വരച്ചതെന്നും വാദമുണ്ട്.

Tags:    
News Summary - Plane crash near Peru's Nazca lines 7 deid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.