വത്തിക്കാൻ സിറ്റി: ഉന്നത പദവി വഹിക്കുന്ന വത്തിക്കാൻ കർദിനാൾ ജിയോവാനി ആഞ്ചെലോ ബെസ്യൂ രാജിവെച്ചു. ചർച്ചിെൻറ ഫണ്ടുകൾ ഉപയോഗിച്ച് ലണ്ടനിൽ ആഡംബര കെട്ടിടം വാങ്ങിയതായി ആക്ഷേപമുണ്ടായിരുന്നു.
ഇതേത്തുടർന്നാണ് വത്തിക്കാനിൽ ഉന്നതസ്ഥാനമുള്ള കർദിനാൾ ബെസ്യൂ രാജിവെച്ചത്. ചർച്ച് ഫണ്ട് നിക്ഷേപിച്ച് ലണ്ടനിൽ കെട്ടിടം വാങ്ങിയതിൽ സാമ്പത്തിക അന്വേഷണം ആരംഭിച്ചിരുന്നു. താൻ തെറ്റായിെട്ടാന്നും ചെയ്തിട്ടിെല്ലന്നും അന്വേഷണ തീരുമാനം ഞെട്ടിച്ചതായും കർദിനാൾ ബെസ്യൂ പറഞ്ഞു. കർദിനാൾ പദവിയിലുള്ളവർ രാജിവെക്കുന്നത് അത്യപൂർവമാണ്. രാജി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.