കിർഗിസ്ഥാനിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി

ബിഷ്കക്: മുൻ സോവിയറ്റ്​ റിപ്പബ്ലിക്കായ കിർഗിസ്ഥാനിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. വനിത അടക്കം 18 പേർ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മൽസര രംഗത്തുണ്ട്.

ജനുവരി ഒമ്പതിന് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കും. പത്തിനാണ് വോട്ടെടുപ്പ്. മൂന്ന് ദശലക്ഷം പേർ വോട്ട് ചെയ്യാൻ യോഗ്യത നേടിയിട്ടുണ്ട്. വിദേശത്തെ 45 എണ്ണം അടക്കം 2475 പോളിങ് സ്റ്റേഷനുകളിൽ വോട്ടുകൾ രേഖപ്പെടുത്താം.

ഒക്ടോബർ നാലിന് നടന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് 12ലധികം പ്രതിപക്ഷ പാർട്ടികളും ജനങ്ങളും തെരുവിലിറങ്ങിയിരുന്നു. പാർലമെന്‍റും പ്രസിഡന്‍റിന്‍റെ ഒാഫിസും സർക്കാർ ഒാഫിസുകളും അടങ്ങുന്ന കെട്ടിടങ്ങളും പ്രക്ഷോഭകർ കൈയടക്കി. ഇതേതുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പ്രക്ഷോഭത്തെ സുരക്ഷാസേനയെയും പൊലീസിനെയും ഉപയോഗിച്ച്​ അടിച്ചമർത്താനുള്ള സർക്കാർ നീക്കവും പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസിഡന്‍റ് സൂറോൺബായ്​ ജീബെകോ രാജിവെച്ചത്.

കിർഗിസ്ഥാനിന്‍റെ പുതിയ പ്രധാനമന്ത്രിയായി സാദിർ ജാപറോവിനെ ഒക്ടോബറിൽ തെരഞ്ഞെടുത്തിരുന്നു. 

Tags:    
News Summary - Presidential election campaign kicks off in Kyrgyzstan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.