ഒരു ജോലി കണ്ടെത്തുന്നതിനേക്കാൾ പ്രയാസകരമായ കാര്യമാണ് ലിങ്ക്ഡിന്നിൽ ഒരു പ്രൊഫൈലുണ്ടാക്കി തൊഴിൽദാതാക്കളുടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. ലിങ്ക്ഡിന്നിൽ അക്കൗണ്ടുണ്ടാക്കുമ്പോൾ ചെറുതും വലുതുമായ യോഗ്യതകൾ എല്ലാവരും ചേർക്കാറുണ്ട്. എന്നാൽ, ലെൻ മാർകിഡൻ എന്ന അമേരിക്കൻ പൗരന്റെ പ്രൊഫൈൽ കണ്ടാൽ ആരും ആദ്യമൊന്ന് ഞെട്ടും.
ഒറ്റനോട്ടത്തിൽ ലെന്നിന്റേത് ഒരു സാധാരണ പ്രൈാഫൈലാണ്. പോഡിയ എന്ന കമ്പനിയിൽ ചീഫ് മാർക്കറ്റിങ് ഓഫീസറായാണ് ലെൻ ജോലി ചെയ്യുന്നതെന്ന് പ്രൊഫൈലിൽ നിന്നും മനസിലാക്കാം. എന്നാൽ, ലെൻ തന്റെ പരിചയ സമ്പത്തിനെ കുറിച്ച് പറയുന്ന സെക്ഷനാവും എല്ലാവരേയും ഞെട്ടിക്കുക.
2004 മുതൽ ഇതുവരെ ഫേസ്ബുക്കിൽ പരസ്യങ്ങളുടെ ലക്ഷ്യം പൂർത്തികരിക്കാനായി ജോലി ചെയ്തുവെന്നാണ് ലെൻ പറയുന്നത്. ആമസോൺ പ്രൈം മെമ്പറായും കുടുംബാംഗങ്ങൾക്ക് ആപ്പിൾ ഫോണുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന കമ്പനിയുടെ സർട്ടിഫിക്കറ്റില്ലാത്ത വിദഗ്ധനാണെന്നും ലെൻ പറയുന്നു.
നെറ്റ്ഫ്ലിക്സിൽ അക്കൗണ്ട് മാനേജറായ താൻ അഞ്ച് അക്കൗണ്ടുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഞ്ച് കുടുംബാംഗങ്ങൾക്കായി ഷെയർ ചെയ്യുന്നുവെന്ന് ലെൻ പറയുന്നു. ആമസോണിൽ തുടങ്ങി ഗൂഗ്ൾ വരെ നിത്യജീവിതത്തിൽ ആപുകൾ ഉപയോഗിക്കുന്നത് വരെ ജോലിക്കുള്ള പരിചയസമ്പത്തായാണ് ലെൻ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.