ബ്രൂണെ സുൽത്താനുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി

ബന്ദർസെരി ബഗാവൻ (ബ്രൂണെ): ബ്രൂണെ സുൽത്താൻ ഹാജി ഹസനുൽ ബോൾകിയയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി.

സുൽത്താന്റെ ഔദ്യോഗിക വസതിയും ബ്രൂണെ സർക്കാർ ആസ്ഥാനവുമായ ഇസ്താന നൂറുൽ ഇമാനിൽ സുൽത്താനും അടുത്ത കുടുംബാംഗങ്ങളും ചേർന്നാണ് മോദിയെ സ്വീകരിച്ചത്. വ്യാപാര ബന്ധങ്ങൾ, വാണിജ്യ ബന്ധങ്ങൾ, ജനങ്ങൾ തമ്മിലുള്ള കൈമാറ്റം എന്നിവ കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

ഉഭയകക്ഷി സന്ദർശനത്തിനായി ബ്രൂണെയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ‘മഹാനായ സുൽത്താൻ ഹാജി ഹസനുൽ ബോൾകിയയെ കണ്ടതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ചർച്ചകൾ വിശാലവും ഇരു രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള വഴികളും ഉൾക്കൊള്ളുന്നതുമായിരുന്നു.

വ്യാപാര ബന്ധങ്ങൾ, വാണിജ്യ ബന്ധങ്ങൾ, ആളുകൾ തമ്മിലുള്ള കൈമാറ്റം എന്നിവ ഞങ്ങൾ കൂടുതൽ വിപുലീകരിക്കാൻ പോകുകയാണ്’. എക്‌സിൽ ഷെയർ ചെയ്ത പോസ്റ്റിൽ മോദി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ‘ഇരു രാജ്യങ്ങളും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് മോദിയുടെ ചരിത്ര സന്ദർശനമെന്ന് വിലയിരുത്തപ്പെടുന്നു.

ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിലും ഇന്തോ-പസഫിക്കിനെക്കുറിച്ചുള്ള സമീപനത്തിലും ബ്രൂണെ ഒരു പ്രധാന പങ്കാളിയാണെന്ന് കുറിച്ചു. 

Tags:    
News Summary - Prime Minister Modi held talks with the Sultan of Brunei

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:10 GMT