40 വർഷം പഴക്കമുള്ള ചാൾസ്​-ഡയാന വിവാഹ കേക്കിന്‍റെ​ ലേലത്തുക കേട്ടാൽ ഞെട്ടും​

ലണ്ടൻ: ചാൾസ്​-ഡയാന രാജകീയ വിവാഹ കേക്കിന്‍റെ ഒരു കഷണം 40 വർഷങ്ങൾക്ക്​ ശേഷം ലേലത്തിൽ പോയി. 1850 പൗണ്ടിനാണ് (ഏകദേശം 1.90 ലക്ഷം രൂപ)​ ജെറി ലെയ്​ട്ടൻ എന്നയാൾ കേക്ക്​ ലേലത്തിൽ പിടിച്ചത്​. 300 മുതല്‍ 500 പൗണ്ട് (31,000-51,000 രൂപ) വരെ മാത്രമാണ്​ ലേലത്തുക പ്രതീക്ഷിച്ചിരുന്നത്​. കേക്കിന്‍റെ കഷണം എസ്​റ്റേറ്റിലെ അമുല്യ വസ്​തുക്കൾക്കൊപ്പം സൂക്ഷിക്കുമെന്നും തന്‍റെ കാല ശേഷം അത്​ ചാരിറ്റിക്കായി ചെലവഴിക്കുമെന്നും ലെയ്​ട്ടൻ വ്യക്തമാക്കി.


ബ്രിട്ടീഷ്​ രാജകുടുംബത്തിലെ ചാൾസ്​-ഡയാന വിവാഹത്തിനായി 23 ഓളം കേക്കുകളാണ് തയാറാക്കിയിരുന്നത്. മാര്‍സിപാന്‍ ബെയ്‌സും മുകള്‍ വശത്ത് പഞ്ചസാര കോട്ടിങ്ങുമുള്ള കേക്കില്‍ കോട്ട് ഓഫ് ആംസ് (പ്രത്യേക രാജകീയ ചിഹ്നം) സ്വര്‍ണം, ചുവപ്പ്, നീല, വെള്ളി നിറങ്ങള്‍ ഉപയോഗിച്ച് ചിത്രലേഖനം ചെയ്തിട്ടുണ്ട്. മോയ സ്മിത്ത്​ എന്നയാളുടെ ക്ലാരന്‍സ് ഹൗസിലെ വീട്ടിലേക്ക് നൽകിയ കേക്കിന്‍റെ ഭാഗമാണിത്​.

'ചാള്‍സ് രാജകുമാരന്‍റെയും ഡയാന രാജകുമാരിയുടേയും വിവാഹകേക്ക്' എന്നും വിവാഹതിയതിയും (29/7/1981) കുറിച്ചാണ്​ സ്​മിത്ത്​ കേക്ക്​ സൂക്ഷിച്ച്​ വെച്ചത്​. പതിറ്റാണ്ടുകൾക്ക്​ ശേഷവും കാഴ്ചയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കേക്ക് കഴിക്കരുതെന്നാണ്​​ ലേലം സംഘടിപ്പിച്ച ഡൊമിനിക് വിന്‍റര്‍ ഓക്ഷനിയേഴ്‌സ് മുന്നറിയിപ്പ്​ നൽകിയത്​. യു.എസ്​, യു.കെ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ നിന്ന്​ ധാരാളം പേർ ലേലത്തിൽ പ​ങ്കെടുത്തതായി അവർ പറഞ്ഞു.

അടുത്തിടെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന കാർ 52000 പൗണ്ടിന്​ (ഏകദേശം 53.48 ലക്ഷം രൂപ) ലേലത്തിൽ പോയിരുന്നു. ബ്രിട്ടീഷ് രാജകുടുംബാംഗമായിരിക്കെ ഡയാന രാജകുമാരി ഉപയോഗിച്ചിരുന്ന 1981 മോഡൽ ഫോഡ് 'എസ്കോർട്ട് ഘിയ' സൂലണാണ്​ ലേലത്തിൽ വൻതുക ലഭിച്ചത്​​.


പതിനൊന്ന് വര്‍ഷം മാത്രമായിരുന്നു ഡയാന-ചാള്‍സ്​ ദാമ്പത്യം നീണ്ടുനിന്നത്​. 1996ലായിരുന്നു വിവാഹമോചനം. 36 ാം വയസില്‍ പാരീസിൽ വെച്ചുണ്ടായ ഒരു കാറപകടത്തിലാണ്​ ഡയാന കൊല്ലപ്പെട്ടത്​. 

Tags:    
News Summary - Prince Charles-Princess Diana wedding cake slice sells for rupees 1.9 lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.