കേറ്റ് മിഡിൽട്ടന് രോഗശാന്തി നേർന്ന് ഹാരിയും മേഗനും

വാഷിങ്ടൺ: അർബുദ ബാധിതയായ ​വെയ്ൽസ് രാജകുമാരിയും വില്യം രാജകുമാരന്റെ ഭാര്യയുമായ കേറ്റ് മിഡിൽട്ടണ് രോഗശാന്തി നേർന്ന് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും. വില്യമിന്റെ സഹോദരനായ ഹാരിയും മേഗനും രാജകുടുംബത്തിൽ നിന്ന് വേർപെട്ട് യു.എസിലാണ് താമസിക്കുന്നത്. കേറ്റിനും കുടുംബത്തിന് രോഗശാന്തിയും ആരോഗ്യവുമുണ്ടാകട്ടെയെന്നും അത് അവർക്ക് സ്വകാര്യമായും സമാധാനത്തോടെയും നേടാൻ കഴിയട്ടെയെന്നുമാണ് ഹാരിയും മേഗനും അറിയിച്ചത്.

രാജപദവികൾ ഒഴിഞ്ഞ ഹാരിയും മേഗനും 2020 മുതൽ കാലിഫോർണിയയിലാണ് താമസം. വെള്ളിയാഴ്ച പുറത്തുവിട്ട ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയാണ് 42കാരിയായ കേറ്റ് അർബുദം സ്ഥിരീകരിച്ചത്.

ജനുവരിയിൽ അടിവയറ്റിൽ ശസ്ത്രക്രിയ നടത്തിയപ്പോഴാണ് അർബുദം സ്ഥിരീകരിച്ചതെന്നും വലിയ ഞെട്ടലായിരുന്നു രോഗം സ്ഥിരീകരിച്ചപ്പോഴെന്നും കേറ്റ് പറഞ്ഞു. ശസ്​ത്രക്രിയയിൽ നോൺ കാൻസറസ് എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ തുടർപരിശോധനകളിൽ അർബുദമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും പ്രിവന്റീവ് കീമോതെറപ്പിയുടെ ആദ്യഘട്ടത്തിലാണെന്നും കേറ്റ് വെളിപ്പെടുത്തി. ​രോഗവിവരമറിഞ്ഞപ്പോൾ സ്വകാര്യമായി വെക്കാനാണ് വില്യമും കേറ്റും തീരുമാനിച്ചത്. കേറ്റിന് പിന്തുണയുമായി ചാൾസ് രാജകുമാരനും എത്തി. ചാൾസിനും അർബുദം സ്ഥിരീകരിച്ചിരുന്നു.

Tags:    
News Summary - Prince Harry, Meghan Markle react to Kate Middleton's cancer announcement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.