ന്യൂഡൽഹി: ആസിയാൻ അംഗ രാജ്യങ്ങളുടെ െഎക്യത്തിനും സമത്വത്തിനുമാണ് ഇന്ത്യ പ്രധാനമായും മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസിയാനുമായുള്ള ഇന്ത്യയുടെ ബന്ധം 30 വർഷം പൂർത്തിയാവുന്ന വേളയിൽ 2022 സൗഹൃദ വർഷമായി ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെർച്വലായി നടന്ന ആസിയാൻ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യ മുൻകൈയെടുത്ത് രൂപവത്കരിച്ച ഇന്തോ-പസഫിക് ഒാഷ്യൻ ഇനീഷ്യേറ്റിവ് (െഎ.പി.ഒ.െഎ), ആസിയാൻ ഇന്തോ-പസഫിക് ഔട്ട്ലുക്ക് എന്നിവ ഇന്തോ-പസഫിക് മേഖലയിലെ തങ്ങളുടെ കാഴ്ചപ്പാടും സഹകരണവും പങ്കുവെക്കുന്നതിലേക്കുള്ള ചട്ടക്കൂടാണെന്ന് മോദി കൂട്ടിച്ചേർത്തു. 'കോവിഡ് മൂലം രാജ്യം നിരവധി വെല്ലുവിളി നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതെല്ലാം ആസിയാനിലെ അംഗ രാജ്യങ്ങളുമായുള്ള സൗഹൃദം പരീക്ഷിക്കാനുള്ള ഒരു കാലഘട്ടമായാണ് ഇന്ത്യ കാണുന്നത്. പരസ്പരം അനുകമ്പയും സഹകരണവും തുടരുന്നത് നമുക്കിടയിലെ ബന്ധം കൂടുതൽ സുദൃഢമാക്കും.-മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.