ഖലിസ്ഥാൻ പതാകയുമായി വാഷിങ്ടണിലെ ഇന്ത്യൻ എംബസിക്ക് മുമ്പിൽ നിൽക്കുന്നവർ

കർഷകരെ പിന്തുണച്ച് ഇന്ത്യൻ എംബസിക്ക് മുമ്പിൽ ഖലിസ്ഥാൻ അനുകൂലികൾ

വാഷിങ്ടൺ ഡി.സി: കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ പിന്തുണച്ച് ഖലിസ്ഥാൻ വിഘടനവാദ ഗ്രൂപ്പ് അംഗങ്ങൾ. വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് പുറത്താണ് ഖാലിസ്ഥാൻ പതാകയുമായി അനുകൂലികൾ സംഘടിച്ചത്.

സിഖ് ഡി.എം.വി യൂത്തും സംഘതും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പന്ത്രണ്ടോളം പേർ പങ്കെടുത്തു. ഖലിസ്ഥാൻ പതാകയും സിഖ് മത പതാകയായ നിഷാൻ സാഹിബും ഉയർത്തിയ പ്രതിഷേധക്കാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു.

കാർഷിക നിയമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ലംഘനമാണെന്ന് പ്രക്ഷോഭകരിലൊരാ‍ളായ നരേന്ദർ സിങ് അഭിപ്രായപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.


സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യൻ എംബസിക്ക് മുമ്പിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ ഖലിസ്ഥാൻ ഗ്രൂപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.   




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.