ലണ്ടൻ: ഇസ്രായേൽ രാജ്യസ്ഥാപനത്തിലേക്ക് നയിച്ച ബ്രിട്ടീഷ് രാഷ്ട്രീയ നേതാവ് ബാൽഫർ പ്രഭുവിന്റെ പെയിന്റിങ് നശിപ്പിച്ചു. കേംബ്രിജ് വാഴ്സിറ്റിയുടെ ഭാഗമായ ട്രിനിറ്റി കോളജിലുണ്ടായിരുന്ന 1914ലെ പെയിന്റിങ്ങാണ് ഇസ്രായേൽ വംശഹത്യയിൽ പ്രതിഷേധിച്ചവർ ചുവന്ന ചായമടിച്ച് വികലമാക്കിയത്.
ഫലസ്തീൻ മണ്ണിൽ ഇസ്രായേൽ സ്ഥാപിക്കാൻ ബ്രിട്ടന്റെ പിന്തുണ അറിയിച്ചുള്ള 1917ലെ പ്രഖ്യാപനം ആർതർ ജെയിംസ് ബാൽഫറിന്റെ പേരിലാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്നു ബാൽഫർ അന്ന്. അലക്സിയസ് ഡി ലാസിയോ ആണ് പെയിന്റിങ് വരച്ചത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.