കൊളംബോ: ശ്രീലങ്കയിൽ 279 പേരുടെ ജീവനെടുത്ത ഭീകരാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിൽ മുൻ പ്രസിഡൻറ് മൈത്രിപാല സിരിസേനയും ഇൻറലിജൻസ് മേധാവി നീലാണ്ട ജയവർധനയും ശിക്ഷിക്കപ്പെട്ടേക്കും. 2019 ഏപ്രിൽ 21നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. സംഭവത്തിന് അഞ്ചുമാസത്തിനുശേഷം അന്വേഷണക്കമീഷനെ നിയമിച്ചു.
ലങ്കയിൽ ഭീകരാക്രമണമുണ്ടാകുമെന്ന ഇൻറലിജൻസ് മുന്നറിയിപ്പ് സിരിസേന അവഗണിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. മുന്നറിയിപ്പ് ലഭിച്ചിട്ടും ആക്രമണം തടയാൻ നടപടി സ്വീകരിച്ചില്ല എന്നതാണ് ഇൻറലിജൻസ് മേധാവിക്കെതിരായ കുറ്റം. വീഴ്ച കണക്കിലെടുത്ത് പൊലീസ് ഐ.ജി പുജിത് ജയസുന്ദരയും ശിക്ഷിക്കപ്പെട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.