ഷി ജിൻപിങ്ങിന് അഭിനന്ദനമറിയിച്ച് റഷ്യൻ പ്രസിഡന്‍റ്

മോസ്കോ: തുടർച്ചയായ മൂന്നാം തവണയും പാർട്ടി ജനറൽ സെക്രട്ടറിയായി അധികാരമേറ്റ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന് അഭിനന്ദനമറിയിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ലാളിദിമിർ പുടിൻ.

'വിജയവും അഭിവൃദ്ധിയും ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. റഷ്യയും ചൈനയും തമ്മിലുള്ള സമഗ്രമായ പങ്കാളിത്തം വികസിപ്പിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നു' -അദ്ദേഹം പറഞ്ഞു. സ്ഥാപക നേതാവ് മാവോ സെ തുങ്ങിന് ശേഷം രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള നേതാവായി ഷി മാറിയിരിക്കുകയാണ്. ചൈനയെ നയിക്കാൻ തന്നിൽ വിശ്വാസമേൽപിച്ചതിന് നന്ദിയുണ്ടെന്ന് ഷി പറഞ്ഞു.

അടുത്തിടെ നടന്ന എസ്.ഇ.ഒ ഉച്ചകോടിയിൽ പുടിനും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും തമ്മിൽ കഴിഞ്ഞ 10 വർഷക്കാലം അടുത്ത വ്യക്തിബന്ധമാണ് പുലർത്തിയത്.

ലി ക്വിയാങ്, ലീ സി, ഡിംഗ് സൂക്സിയാങ്, കായ് ക്വി എന്നിരെ പോളിറ്റ് ബ്യൂറോ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യയശാസ്ത്രജ്ഞനായ സാർ വാങ് ഹുനിംഗും (67), അഴിമതി വിരുദ്ധ മേധാവി ഷാവോ ലെജിയും (65) കമ്മിറ്റിയിൽ ഉൾപ്പെടുന്നു. 

Tags:    
News Summary - Putin congratulates Xi Jinping for securing third term

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.