മോസ്കോ: മോസ്കോയിലേക്ക് കൂലിപ്പട്ടാളത്തെ നയിച്ച് ദിവസങ്ങൾക്കുള്ളിൽ വാഗ്നർ ഗ്രൂപ്പ് തലവൻ യെവ്ജനി പ്രിഗോഷിനുമായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കൂടിക്കാഴ്ച നടത്തി. ചർച്ച മൂന്നുമണിക്കൂർ നീണ്ടതായി ക്രെംലിൻ വക്താവ് ദിമിത്രി പെഷ്കോവ് അറിയിച്ചു. ജൂൺ 29ന് നടന്ന കൂടിക്കാഴ്ചയെ കുറിച്ചാണ് റഷ്യ പുറത്തുവിട്ടത്.
പ്രിഗോഷിന്റെ സൈന്യത്തിലെ കമാൻഡർമാരും ചർച്ചയിൽ പങ്കെടുത്തു. വാഗ്നർ സൈന്യത്തിന്റെ പ്രവർത്തനം, ജൂൺ 24ലെ സംഭവങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കമാൻഡർമാരിൽ നിന്നും പുടിൻ വിശദീകരണം തേടി. 35 പേരെ ചർച്ചയിലേക്ക് പുടിൻ ക്ഷണിച്ചിരുന്നു.
മുമ്പ് വാഗ്നർ സൈന്യം യുക്രെയ്നിൽ റഷ്യൻ സൈനികർക്കൊപ്പം പോരാടിയിരുന്നു. റഷ്യൻ സൈനിക നേതൃത്വവുമായി തെറ്റിയതിനെ തുടർന്ന് പ്രിഗോഷിന്റെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ജൂൺ 24ന് കൂലിപ്പട മോസ്കോ വളഞ്ഞത്. ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ മധ്യസ്ഥതയിലാണ് കലാപം അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.