ലണ്ടൻ: എലിസബത്ത് രാജ്ഞി അധികാരത്തിലേറിയതിന്‍റെ 70ാം വാർഷികം ആഘോഷിച്ച് ബ്രിട്ടൻ. നാല് ദിവസം നീണ്ടുനിന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്. രാജ്യവ്യാപകമായി ആഘോഷ പരിപാടികൾ നടന്നു.
ആഘോഷപരിപാടികളുടെ ആദ്യദിനമായ ജൂൺ രണ്ടിന് ട്രൂപ്പിങ് ദ കളർ പരേഡാണ് നടന്നത്. 1200 സൈനികരും ആർമി സംഗീത സംഘവും 240 കുതിരകളും ട്രൂപ്പിങ് ദ കളർ പരേഡിൽ അണിനിരന്നു. 70 വിമാനങ്ങൾ ആകാശത്ത് വർണം വിതറി. രാജ്ഞിയ്ക്ക് വേണ്ടി മകനും അടുത്ത കിരീടാവകാശിയുമായ ചാൾസ് രാജകുമാരനാണ് പരേഡിൽ സേനയിൽ നിന്ന് സല്യൂട്ട് സ്വീകരിച്ചത്.
രാജ്ഞിയുടെ ഭരണത്തിന് നന്ദിയറിയിച്ചുകൊണ്ടുള്ള പ്രത്യേക ദേശീയ താങ്ക്സ്‌ഗീവിങ് ചടങ്ങുകൾ ലണ്ടനിലെ സെന്റ് പോൾസ് കതീഡ്രലിൽ നടന്നു. ജൂൺ അഞ്ചിന് ബിഗ് ജൂബിലി ലഞ്ചോടെയാണ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ സമാപിച്ചത്. ആഘോഷ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.
(ബക്കിങ്ഹാം പാലസിന്റെ ബാൽക്കണിയിൽ രാജകുടുംബം എത്തുന്നത് കാണാനായി എത്തിയവർ)
(ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് വിമാനങ്ങൾ നടത്തിയ ഫ്ലൈ പാസ്റ്റ് വീക്ഷിക്കാൻ എലിസബത്ത് രാജ്ഞിയും മറ്റ് കുടുംബാംഗങ്ങളും ബക്കിങ്ഹാം പാലസിന്റെ ബാൽക്കണിയിൽ എത്തിയപ്പോൾ)
(രാജകുടുംബത്തിലെ പുതുതലമുറ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.