കോപൻഹേഗൻ: ഡെന്മാർക്കിലെ തുർക്കിഷ് എംബസിക്ക് പുറത്തെമസ്ജിദിന് സമീപം ഇസ്ലാം വിരുദ്ധ പ്രവർത്തകൻ ഖുർആൻ കത്തിച്ചു. ഡാനിഷ്, സ്വീഡിഷ് പൗരത്വമുള്ള തീവ്രവലതുപക്ഷ പ്രവർത്തകൻ റസ്മുസ് പലുദാൻ ആണ് ഒരാഴ്ചക്കിടെ രണ്ട് രാജ്യങ്ങളിൽ കുറ്റം ചെയ്തത്. ജനുവരി 21ന് സ്വീഡനിൽ തുർക്കിയ എംബസിക്ക് മുമ്പിൽ ഖുർആൻ കത്തിച്ചതും ഇയാളാണ്.
സംഭവത്തിൽ പ്രതിഷേധം അറിയിക്കാൻ തുർക്കിയ വിദേശകാര്യ മന്ത്രാലയം ഡാനിഷ് അംബാസഡറെ വിളിപ്പിച്ചു. സ്വീഡനിലെ സംഭവത്തെ തുടർന്ന് തുർക്കിയ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സ്വീഡനും തുർക്കിയയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും ചെയ്തു. നാറ്റോ അംഗത്വത്തിനായി കാത്തിരിക്കുന്ന സ്വീഡന് തുർക്കിയയുടെ നിലപാട് തിരിച്ചടിയാകും.
നാറ്റോ അംഗമായ തുർക്കിയക്ക് മറ്റൊരു രാജ്യത്തിന് അംഗത്വം നൽകണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയും. ഖുർആൻ കത്തിച്ച നടപടിയെ സ്വീഡൻ അപലപിച്ചിരുന്നെങ്കിലും സംഭവം നടന്ന സമയത്ത് പ്രതിക്ക് സ്വീഡിഷ് പൊലീസ് സംരക്ഷണം നൽകി. സംഭവം വിവിധ രാജ്യങ്ങളിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.