ഹോേങ്കാങ്: ഹോേങ്കാങിൽ ജനാധിപത്യ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ മാധ്യമസ്ഥാപനത്തിൽ റെയ്ഡ്. സ്ഥാപന ഉടമയും മാധ്യമപ്രവർത്തകരും ഉൾപ്പെടെ ഒമ്പതു പേരെ ജൂൺ 30ന് നടപ്പാക്കിയ പുതിയ സുരക്ഷ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു. ഹോേങ്കാങ്ങിൽ ചൈനീസ് നടപടിയെ എതിർക്കുന്ന 'ആപ്പിൾ' ഡെയ്ലിയുടെ ഉടമസ്ഥരായ നെക്സ്റ്റ് ഡിജിറ്റൽ ഗ്രൂപ്പിെൻറ ഒാഫിസുകളിലും ഉടമകളുടെ വീടുകളിലുമാണ് റെയ്ഡ് നടന്നത്. നെക്സ്റ്റ് ഡിജിറ്റൽ ഉടമയും മാധ്യമരംഗത്തെ പ്രമുഖനുമായ ജിമ്മി ലായിയെയും മാധ്യമപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തത്. നിരവധി ബോക്സുകളിലായി സാധനങ്ങൾ ഒാഫിസിൽ നിന്ന് കണ്ടുകെട്ടുകയും ചെയ്തു. പുതിയ സുരക്ഷ നിയമം നടപ്പാക്കിയശേഷം മാധ്യമസ്ഥാപനങ്ങൾക്കെതിരെ ആദ്യമായാണ് നടപടി.
ചൈനീസ് സർക്കാറിനെ കളങ്കപ്പെടുത്താൻ വിദേശ ശക്തികളുമായി ചേർന്ന് പ്രവർത്തിച്ചു എന്നതടക്കം കുറ്റങ്ങളാണ് ലായിക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഡിജിറ്റൽ നെക്സ്റ്റ് എക്സിക്യൂട്ടിവ് മാർക്ക് സൈമൺ പറഞ്ഞു. വിദേശ ശക്തികളുമായി ചേർന്നു പ്രവർത്തിച്ചു, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി 23 വയസ്സു മുതൽ 72 വയസ്സു വരെ പ്രായമുള്ളവരെ അറസ്റ്റ് ചെയ്തതായാണ് ഹോേങ്കാങ് പൊലീസ് വാർത്തക്കുറിപ്പ്. ജിമ്മി ലായിയുടെ അറസ്റ്റ് പുറത്തുവന്നതോടെ നെക്സ്റ്റ് ഡിജിറ്റലിെൻറ ഒാഹരിമൂല്യത്തിൽ 200 ശതമാനം വർധനയുണ്ടായി.
ഒാഹരികൾ വാങ്ങി സ്ഥാപനത്തെ സഹായിക്കണമെന്ന അഭ്യർഥന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായതോടെയാണ് ഒാഹരിമൂല്യത്തിൽ വൻ വർധനയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.