പരസ്പര സഹകരണത്തിൽ ഇന്ത്യക്കും അമേരിക്കയ്ക്കും സന്തോഷമെന്ന് രാജ്‌നാഥ് സിങ്

പരസ്പരം സഹകരിക്കുന്നതിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഏറെ സന്തോഷമുണ്ടെന്ന് മെറിലാൻഡിലെ അമേരിക്കൻ നാവിക യുദ്ധകേന്ദ്രം സന്ദർശിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. അതേസമയം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരുമായി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയതായും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

കൂടിക്കാഴ്ചയിൽ യു.എസ്-ഇന്ത്യ ബന്ധം ദൃഢമാകുന്നതിൽ ലോയ്ഡ് ഓസ്റ്റിൻ തന്റെ സന്തോഷം രാജ്‌നാഥ് സിങിനെ അറിയിച്ചു. ഇന്ത്യയുമായുള്ള തങ്ങളുടെ സഹകരണം ഇനിയും തുടരുമെന്നും ഓസ്റ്റിൻ പറഞ്ഞു.

ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന ഇന്ത്യൻ നാവികസേനയുടെ പങ്കിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.വിവിധ വിഷയങ്ങളിൽ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കരാറിന്റെ ഭാഗമായാണ് ലോയ്ഡ് ഓസ്റ്റിനും രാജ്‌നാഥ് സിങും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. നിലവിൽ യുഎസ് പര്യടനത്തിലാണ് രാജ്‌നാഥ് സിങ്.

Tags:    
News Summary - Rajnath Singh said that India and America are happy about mutual cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.