ഉപയോഗശൂന്യമായ മീറ്റിംഗുകളിൽ പങ്കെടുത്ത് മടുത്തോ? നിങ്ങളുടെ ബോസിനും ഒരുപക്ഷേ, യോഗങ്ങൾ തുടർച്ചയായി ചേരുന്നതിന്‍റെ അസുഖം ഉണ്ടായിരിക്കാം. എന്നാൽ, കൂടുന്ന മീറ്റിംഗുകളിൽ 50 ശതമാനവും പ്രത്യേകിച്ച് ഫലമൊന്നും ചെയ്യാത്ത പാഴ് മീറ്റിംഗുകളാണെന്നാണ് സർവേ. സെയിൽസ്‌ഫോഴ്‌സ് ഇങ്കിന്റെ പിന്തുണയുള്ള ഗവേഷണ കൺസോർഷ്യമായ ഫ്യൂച്ചർ ഫോറത്തിന്റെ സർവേയിലാണ് പുതിയ കണ്ടെത്തൽ. എക്‌സിക്യൂട്ടീവുകൾ ആഴ്ചയിൽ ശരാശരി 25 മണിക്കൂർ മീറ്റിംഗുകളിൽ ചെലവഴിക്കുന്നു.
എന്നാൽ, അതിന്‍റെ പരിപൂർണ ഫലം ലഭിക്കുന്നില്ല. ഏതൊക്കെ മീറ്റിംഗുകളാണ് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളതെന്ന് വിലയിരുത്താൻ പല സ്ഥാപനങ്ങളും പരാജയപ്പെടുന്നതായി പഠനത്തിൽ പറയുന്നു. കനേഡിയൻ ഇ-കൊമേഴ്‌സ് സൈറ്റായ Shopify Inc. ഈ വർഷം 320,000 മണിക്കൂർ മീറ്റിംഗുകൾ ഇല്ലാതാക്കാനുള്ള പാതയിലാണെന്ന് കമ്പനി അധികൃതർ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
മനസ്സില്ലാമനസ്സോടെ വിമർശനാത്മകമല്ലാത്ത മീറ്റിംഗുകളിൽ പോകുന്നത് വൻകിട സ്ഥാപനങ്ങളിൽ പ്രതിവർഷം 100 മില്യൺ ഡോളർ പാഴാക്കുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തി. യോഗത്തിന് ക്ഷണിക്കപ്പെടുന്ന ജീവനക്കാരിൽ 31 ശതമാനം പേർ മനസില്ലാ മനസോടെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. 14 ശതമാനം പേർ വിട്ടുനിൽക്കുകയും ചെയ്യുന്നു. നോൺ-എക്‌സിക്യൂട്ടീവുകൾ ആഴ്ചയിൽ ശരാശരി 10.6 മണിക്കൂർ മീറ്റിംഗുകളിൽ ചെലവഴിക്കുന്നതായി ഫ്യൂച്ചർ ഫോറം സർവേ കണ്ടെത്തി. അതിൽ 43 ശതമാനം ഒഴിവാക്കാനാകുമെന്നും പഠനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.