യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി എൽ.ജി.ബി.ടി.ക്യു സ്ഥാനാർത്ഥികൾ

വാഷിങ്ടൺ: യു.എസിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ 50 സംസ്ഥാനങ്ങളിലേക്ക് മത്സരിക്കാനൊരുങ്ങി എൽ.ജി.ബി.ടി.ക്യു സ്ഥാനാർത്ഥികൾ. സ്വവർഗ്ഗാനുരാഗികളുടെയും ട്രാൻസ്‌ജെൻഡർമാരുടെയും വരവോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മറ്റൊരു ദിശയിലേക്ക് നീങ്ങുമെന്നാണ് വിദഗ്ധർ നിരീക്ഷിക്കുന്നത്. നവംബറിൽ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന്‍റെ പ്രാഥമിക പ്രചരണത്തിൽ 1065 പേരും ബാലറ്റിൽ 678 പേരുമെത്തി.

ഞങ്ങളെ വീട്ടിലിരുത്താനും നിശബ്ദരാക്കാനും ചിലർ ശ്രമിച്ചു.പക്ഷെ അവരുടെ ആക്രമണത്തെ അതിജീവിച്ച് ഒരു പുതിയ തരംഗം സൃഷ്ടിക്കാൻ തെരഞ്ഞെടുപ്പിലൂടെ തയാറായിരിക്കുകയാണ് ഞങ്ങൾ .എൽ.ജി.ബി.ടി.ക്യു വിക്ടറി ഫണ്ടിന്റെ തലവനും ഹ്യൂസ്റ്റൺ മുൻ മേയറുമായ ആനിസ് പാർക്കർ പറഞ്ഞു.

രാജ്യത്തെ ആദ്യത്തെ ലെസ്ബിയൻ ഗവർണർമാരായി മസാച്ചുസെറ്റ്‌സിലും ഒറിഗോണിലും മത്സരിക്കുകയാണ് ഡെമോക്രാറ്റുകളായ മൗറ ഹീലിയും ടീന കോട്ടെകും. അതേസമയം ഈ വിഷയത്തിൽ പഠനം നടത്തുന്ന എഴുത്തുകാരിയും അക്കാദമിക് വിദഗ്ധയും അവാർഡ് ജേതാവുമായ മേരി ലൂയിസ് ആഡംസ് ഇവരുടെ നീക്കത്തിന്റെ സ്വാഗതം ചെയ്തു.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തെ പിന്തുണക്കാനും ശക്തിപ്പെടുത്താനുമുള്ള ഇവരുടെ നിർദേശങ്ങളെക്കുറിച്ചറിയാൻ ഒരു വോട്ടർ എന്ന നിലയിൽ താൽപര്യമുണ്ടെന്ന് കാനഡ ക്യൂൻ സർവകലാശാലയിലെ പ്രൊഫസർ പറഞ്ഞു.

Tags:    
News Summary - Record LGBTQ candidates are running in US midterm election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.