നൂർ സുൽതാൻ: മൂന്നു പതിറ്റാണ്ടു നീണ്ട നസർബയേവ് യുഗത്തിന് വിരാമമിട്ട് കസാഖ്സ്താനിൽ ഭരണഘടന പൊളിച്ചെഴുതാൻ ഹിതപരിശോധന. പിൻഗാമിയ കാസിം ജൊമാർട്ട് ടോകയേവ് പ്രഖ്യാപിച്ച 'നവ കസാഖ്സ്താന്റെ' ഭാഗമായാണ് ഭരണഘടന അഴിച്ചുപണിയാൻ ഞായറാഴ്ച രാജ്യത്ത് ജനം ബൂത്തിലെത്തിയത്.
എല്ലാ അധികാരങ്ങളും നസർബയേവിൽ കേന്ദ്രീകരിച്ച നിലവിലെ ഭരണഘടന ഹിതപരിശോധനയിൽ ജനം അംഗീകാരം നൽകിയാൽ പഴങ്കഥയാകും. വിവിധ കക്ഷികൾക്ക് പാർലമെന്റിൽ പ്രാതിനിധ്യം നൽകിയും പ്രസിഡന്റിന്റെ ബന്ധുക്കൾ സർക്കാർ ചുമതലകൾ വഹിക്കുന്നത് നിർത്തിയും വലിയ മാറ്റങ്ങളോടെയാകും പുതിയ ഭരണഘടന നടപ്പിൽ വരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.