ഹൈദരാബാദ്: ഗണിത ശാസ്ത്ര ലോകത്ത് ഒന്നര നൂറ്റാണ്ടിലേറെയായി സമസ്യയായി തുടരുന്ന റീമാൻ പരികൽപന ഒടുവിൽ തെളിയിച്ചെന്ന അവകാശവാദവുമായി ഹൈദരാബാദ് ആസ്ഥാനമായുള്ള ഗണിതശാസ്ത്രജ്ഞൻ. ഇനിയും തെളിയിക്കാനാവാത്ത 10 ഗണിതശാസ്ത്ര വിഷയങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന റീമാൻ പരികൽപന സഹസ്രാബ്ദത്തിെൻറ പ്രശ്നമായി 2000ൽ തീരുമാനിക്കപ്പെട്ടിരുന്നു. ഉത്തരം കണ്ടെത്തുന്നവർക്ക് േക്ല മാത്തമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് 10 ലക്ഷം ഡോളർ സമ്മാനത്തുകയും പ്രഖ്യാപിച്ചു. എന്നിട്ടും ലോകം പരാജയപ്പെട്ടുനിന്ന പ്രശ്നത്തിനാണ് ഒടുവിൽ ശ്രീനിധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിലെ കുമാർ ഈശ്വരൻ പരിഹാരവുമായി എത്തുന്നത്.
19ാം നൂറ്റാണ്ടിലെ മുൻനിര ഗണിതശാസ്ത്രജ്ഞനായ ജോർജ് ഫ്രഡറിക് ബെർണാഡ് റീമാൻ ആദ്യമായി റീമാൻ പരികൽപനയുമായി ബന്ധപ്പെട്ട സൂത്രവാക്യം അവതരിപ്പിക്കുന്നത്. അവിഭാജ്യ സംഖ്യകളുമായി ബന്ധപ്പെട്ട വിഷയമാണിത്. 2016ൽ തെളിയിച്ചെന്ന് ആദ്യം അവകാശപ്പെട്ട ഈശ്വരൻ ആറാഴ്ചത്തെ തെൻറ ഗവേഷണഫലം വർഷങ്ങൾക്ക് മുമ്പ് പരസ്യപ്പെടുത്തിയിരുന്നു. ഓൺലൈനായി ഡൗൺലോഡ് ചെയ്യാനും കൂടുതൽ പഠനത്തിനുമായി എല്ലാവർക്കും ലഭ്യമാക്കിയ ശേഷം 2018-19ൽ ഇതുസംബന്ധിച്ച നിരവധി പ്രഭാഷണങ്ങളും നിർവഹിച്ചു. ഡോ. ഈശ്വരെൻറ അവകാശവാദം തെളിയിക്കാൻ പ്രത്യേക സമിതിയെ വെച്ചതായി ശ്രീനിധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജി അറിയിച്ചു. ഒരു വർഷമെടുത്ത് നടത്തിയ ഒന്നാംഘട്ട പരിശോധനയിൽ ഡോ. ഈശ്വരന് അനുകൂലമായാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
അവിഭാജ്യ സംഖ്യകളുമായി ബന്ധപ്പെട്ട ഈ പ്രശ്നം പരിഹരിക്കാനായാൽ ഇവരെ ക്രിപ്റ്റോഗ്രഫിയിൽ ഉപയോഗപ്പെടുത്താനാകുമെന്നാണ് വിദഗ്ധരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.