ലണ്ടൻ: ബ്രിട്ടനിലെത്തിയ അഭയാർഥികളെ നടപടികൾ പൂർത്തിയാകുംവരെ റുവാണ്ടയിൽ പാർപ്പിക്കുന്ന ഋഷി സുനക് സർക്കാർ പദ്ധതി തള്ളി ബ്രിട്ടീഷ് സുപ്രീംകോടതി. നീക്കം നിയമവിരുദ്ധമാണെന്നും റുവാണ്ട സുരക്ഷിതമായ ഒരു മൂന്നാം രാജ്യമായി കണക്കാക്കാനാകില്ലെന്നും കോടതി വിധിച്ചു.
അഭയാർഥികൾക്കെതിരെ ഏറ്റവും കടുത്ത നിലപാടുകൾക്ക് പ്രശസ്തനായ ഋഷി സുനകിന്റെ സ്വപ്നപദ്ധതിയാണ് ഇവരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലെ പ്രത്യേക കേന്ദ്രങ്ങളിൽ പാർപ്പിക്കൽ. എന്നാൽ, അഭയാർഥികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കപ്പെടാൻ സാധ്യത കൂടുതലാണെന്ന് കേസ് വാദം കേട്ട അഞ്ച് ജഡ്ജിമാരും അഭിപ്രായപ്പെട്ടതായി കോടതി പ്രസിഡന്റ് റോബർട്ട് റീഡ് പറഞ്ഞു. രാജ്യത്ത് അഭയാർഥി പ്രവാഹത്തിനെതിരെ ഒരുവിഭാഗം ശക്തമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.