സരയോവോ: ബോസ്നിയന്‍ മുസ്ലിം കൂട്ടക്കൊല അരങ്ങേറിയിട്ട് 26 വർഷങ്ങൾ. ബോസ്നിയയിൽ വംശഹത്യയുടെ ഓർമ പുതുക്കി ആയിരങ്ങൾ കൂട്ടക്കുഴിമാടങ്ങൾക്ക് സമീപം ആദരവ് അർപ്പിക്കാനെത്തി. 1995 ജൂലൈയില്‍ സെര്‍ബ് വംശീയവാദികള്‍ 8372 ബോസ്നിയന്‍ മുസ്ലിംകളെ കൊന്നുതള്ളിയ സംഭവമാണ് സെബ്രനിക കൂട്ടക്കൊല. രണ്ടാം ലോകയുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ഭീകരമായ കൂട്ടക്കൊലയാണിത്. അന്താരാഷ്ട്ര കോടതികള്‍ ഈ കൂട്ടക്കൊലയെ വംശീയ ഉന്മൂലനമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും സെര്‍ബിയന്‍ രാഷ്ട്രീയ മുഖ്യധാര ഇപ്പോഴും അതംഗീകരിക്കാന്‍ തയാറായിട്ടില്ല.
ജൂലൈ 11നു വംശഹത്യ ആരംഭിച്ച ദിനമാണ് വാർഷികാചരണം നടക്കുന്നത്. പുതുതായി തിരിച്ചറിഞ്ഞ 11 ഇരകൾക്ക് ഖബറിടത്തിൽ ആദരവർപ്പിക്കാൻ ആളുകൾ എത്തി. ബന്ധുക്കളായ 20 പുരുഷന്മാരെ നഷ്ടപ്പെട്ട ഖദീഫ രിസ്വാനോവിക് വിതുമ്പിക്കൊണ്ടാണ് വംശഹത്യാ അനുഭവങ്ങൾ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വിവരിച്ചത്. 1992ല്‍ സെര്‍ബ് റിപ്പബ്ലിക് ഓഫ് ബോസ്നിയ ആൻഡ് ഹെര്‍സഗോവിന സ്ഥാപിതമായതിനു ശേഷം ബോസ്നിയന്‍- സെര്‍ബ് സൈന്യം രൂപവത്കരിക്കപ്പെട്ടു. അതിൻെറ തലവനായിരുന്ന ജനറല്‍ റാത്കോ മ്ലാഡിച്ചിൻെറ മേല്‍നോട്ടത്തിലാണ് ബോസ്നിയന്‍ വംശീയ ഉന്മൂലനത്തിനുള്ള ആസൂത്രണങ്ങള്‍ നടന്നത്.
സെര്‍ബ് നേതാവ് റദോവന് കരോജിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തി അന്താരാഷ്ട്ര നീതിന്യായ കോടതി 40 വർഷത്തെ തടവിന് വിധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.