വത്തിക്കാൻ സിറ്റി: ചിരിക്കാൻ പോലും കഴിയാതെ ദുരിതം അനുഭവിക്കുന്ന യുക്രെയ്നിലെ കുട്ടികളെപ്പറ്റി ഈ ക്രിസ്മസിന് ചിന്തിക്കണമെന്ന് പോപ് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു. ‘ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുക എന്നത് ഗുരുതരമായ പ്രശ്നമാണ്. യുദ്ധത്തിന്റെ ദുരന്തവും മനുഷ്യത്വരാഹിത്യവും കാഠിന്യവും ഈ കുട്ടികളാണ് അനുഭവിക്കുന്നത്. അവിടുത്തെ കുട്ടികൾക്ക് ചിരിക്കാൻ കഴിയുന്നില്ല. കൊടുംതണുപ്പിൽ വൈദ്യുതിയില്ലാതെ, അതിജീവിക്കാനാവശ്യമായ അടിസ്ഥാന കാര്യങ്ങളൊന്നുമില്ലാതെ ദുരിതത്തിലാണവർ. യുദ്ധം അവരെ വലിയ ദുരന്തത്തിലാണ് എത്തിച്ചത്’’ -മാർപാപ്പ പറഞ്ഞു.
ഇത്തവണ ക്രിസ്മസ് ആഘോഷം കുറച്ച് ആ പണം യുക്രെയ്നിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ വിനിയോഗിക്കണമെന്ന് പോപ്പ് കഴിഞ്ഞയാഴ്ച ആവശ്യപ്പെട്ടിരുന്നു. വത്തിക്കാൻ ഈ ആവശ്യത്തിനായി ധനശേഖരണം ആരംഭിച്ചിട്ടുണ്ട്.
വെളിച്ചവും ചൂടും ലഭ്യമാക്കാൻ വൈദ്യുതി ഉപകരണങ്ങളും ഡീസൽ ജനറേറ്ററും സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നത്. അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രിയിലെത്തിയ യുക്രെയ്നിൽ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെട്ടത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.