ശ്രീലങ്കയിൽ റനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റു

കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോടബയ രാജപക്സ രാജ്യം വിട്ടതോടെ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റു. ജൂലൈ 20 ന് പാർലമെന്റ് പുതിയ പ്രസിഡന്റി​നെ തെരഞ്ഞെടുക്കുമെന്നും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച മുതൽ പ്രസിഡന്റ് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തുടർന്ന് അദ്ദേഹം രാജ്യം വിട്ടതായി വാർത്തകൾ പ്രചരിച്ചിരുന്നു. അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഗോടബയ മാലദ്വീപിലേക്ക് കടന്നത്.

പ്രസിഡന്റ് രാജ്യം വിട്ടതിനു പിന്നാലെ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കൊളംബോ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ നഗരങ്ങളിൽ കർഫ്യൂവും ഏർപ്പെടുത്തി. അതിനിടെ കൊളംബോയിലെ പ്രധാനമന്ത്രിയുടെ വസതിക്കു സമീപം പ്രക്ഷോഭം തുടരുകയാണ്.

കൊളംബോയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കടക്കാൻ ശ്രമിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രി ഉടൻ സ്ഥാനമൊഴിയണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. രാജ്യം വിട്ടെങ്കിലും ഗോടബയ എത്രയും പെട്ടെന്ന് രാജിവെക്കണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം.

Tags:    
News Summary - renil wickramasinghe appointed as sri lankas acting president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.