മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിന് 31 വർഷം തടവ്

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണ മുഖ്യസൂത്രധാരൻ ഹാഫിസ് സഈദിന് 31 വർഷം തടവ് ശിക്ഷ. പാകിസ്താനിലെ ഭീകര വിരുദ്ധ കോടതിയാണ് ഹഫിസ് സഈദിനെ ശിക്ഷിച്ചതെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാകിസ്താൻ ഭീകര സംഘടനയായ ജമാഅത്തുദ്ദവ തലവനായ ഹാഫിസിനെ രണ്ട് കേസുകളിലാണ് ശിക്ഷിച്ചത്. സ്വത്തുകൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ഹാഫിസ് പണികഴിപ്പിച്ച മദ്രസകളും പള്ളികളും ഏറ്റെടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 3.40 ലക്ഷം രൂപ പിഴയും വിധിച്ചു. ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായങ്ങൾ ഒരുക്കിയ കേസിൽ 2020ൽ ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. 

Tags:    
News Summary - reports says 26/11 Mastermind Hafiz Saeed Gets 31 Years In Jail By Pakistan Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.