വാഷിങ്ടൺ: 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥിപ്പോരിൽ ഡോണൾഡ് ട്രംപ് ബഹുദൂരം മുന്നിൽ നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്ത് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിയും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും ഒപ്പത്തിനൊപ്പം. ഇരുവരും 10 ശതമാനം പിന്തുണയുമായി ഏറെ പിറകിലാണ്.
ടെസ്‍ല സ്ഥാപകൻ ഇലോൺ മസ്കിന്റെ പിന്തുണ നേടിയതാണ് രാമസ്വാമിക്ക് ഏറ്റവുമൊടുവിലെ അനുകൂല ഘടകം. എമേഴ്സൺ കോളജ് നടത്തിയ അഭിപ്രായ സർവേയിൽ ട്രംപ് 56 ശതമാനവുമായി മുന്നിലാണ്. ജൂണിൽ രണ്ടുശതമാനം മാത്രമായിരുന്നതാണ് ആഗസ്റ്റിലെത്തുമ്പോൾ രാമസ്വാമി 10 ആയി ഉയർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.