വാഷിങ്ടൺ: അമേരിക്കയിലെ കോവിഡ് -19 കേസുകളിലെ ഗണ്യമായ വർദ്ധനവ് ഉണ്ടായതിൽ ഇന്ത്യൻ-അമേരിക്കൻ സർജൻ ജനറൽ ഡോ. വിവേക് മൂർത്തി ആശങ്ക പ്രകടിപ്പിച്ചു. പ്രതിരോധ കുത്തിവയ്പ് നടത്തിയവർ വളരെയധികം സുരക്ഷിതരാണെന്നും കോവിഡ് -19 അണുബാധ മൂലമുള്ള മരണങ്ങളിൽ 99.5 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ഡോക്ടർ മൂർത്തി പറഞ്ഞു.
രണ്ടുമാസം മുമ്പ്, പൂർണമായി പ്രതിരോധ കുത്തിവയ്പ് നടത്തിയാൽ വൈറസ് പകരാനുള്ള സാധ്യത കുറവാണ്.
പൊതുവെ, കേസുകൾ വർദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ചും വാക്സിനേഷൻ നിരക്ക് കുറവുള്ള രാജ്യത്തിന്‍റെ ചില ഭാഗങ്ങളിലാണ് വ്യാപനം കാണുന്നത്.എന്നിരുന്നാലും, പൂർണമായി പ്രതിരോധ കുത്തിവയ്പ് എടുക്കുന്നവരിൽ, ഉയർന്ന പരിരക്ഷയുണ്ട് എന്നത് സന്തോഷവാർത്തയാണ്.
എംആർഎൻഎ വാക്സിനുകൾ, 90 ശതമാനത്തിലധികം രോഗലക്ഷണ അണുബാധ തടയുന്നതിൽ ഫലപ്രദമാണ്, പക്ഷേ അവ 100 ശതമാനം സുരക്ഷിതമല്ലെന്നും ഡോ. മൂർത്തി പറഞ്ഞു.ഇതുവരെ, യുഎസിലെ 160 ദശലക്ഷത്തിലധികം ആളുകൾക്ക് പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.