ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന് അടുത്ത വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് റിപ്പോർട്ട്. കൺസർവേറ്റീവ് പാർട്ടിയിലെ മുതിർന്ന നേതാക്കളായ ഋഷി സുനക്, ഉപപ്രധാന മന്ത്രി ഡൊമിനിക് റഅബ്, ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബെർക്ലെ എന്നിവർ പരാജയപ്പെടുമെന്നാണ് റിപ്പോർട്ട്. ഇൻഡിപെൻഡന്റ് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, ബിസിനസ് സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ്, പാർലമെന്റ് നേതാവ് പെന്നി മോർഡന്റ്, പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി എന്നിവർക്കും സീറ്റ് നഷ്ടപ്പെടും.
നിലവിലെ അഞ്ച് മന്ത്രിമാർ മാത്രമേ 2024 ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യതയുള്ളു. ജെറമി ഹണ്ട്, ഇന്ത്യൻ വംശജയായ സുയല്ല ബ്രേവർമാൻ, മൈക്കിൾ ഗോവ്, നാധിം സവാവി, കെമി ബദേനോച് എന്നിവരാണ് അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.