ജോ ബൈഡനും ഋഷി സുനക്കും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തും; കൂടിക്കാഴ്ച വടക്കൻ അയർലൻഡിൽ

അയർലൻഡ്: യു.എസ് പ്രസിഡന്റ് ജോ ബൈഡനും യു.കെ പ്രധാനമന്ത്രി ഋഷി സുനക്കും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. വടക്കൻ അയർലൻഡിലാണ് ഇരുരാഷ്ട്രതലവന്മാർ കൂടിക്കാഴ്ച നടക്കുക. ദുഃഖ വെള്ളി സമാധാന ഉടമ്പടിയുടെ 25-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും അയർലൻഡിലെത്തുന്നത്. വടക്കൻ അയർലൻഡിൽ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷമായ സമയത്ത് ഐറിഷ് അതിർത്തിയിൽ ജോ ബൈഡൻ സന്ദർശനം നടത്തിയിരുന്നു.

എയർഫോഴ്‌സ് വൺ വിമാനത്തിൽ ചൊവ്വാഴ്ച വൈകുന്നേരം എത്തുന്ന ബൈഡനെ സുനക് അഭിവാദ്യം ചെയ്യും. വാർഷിക സ്മരണയുടെ ഭാഗമായി ഋഷി സുനക് ബുധനാഴ്ച ഗാല ഡിന്നർ സംഘടിപ്പിക്കുന്നുണ്ട്. തന്റെ ഐറിഷ് വേരിനെക്കുറിച്ച് പലപ്പോഴും അഭിമാനത്തോടെ സംസാരിക്കുന്ന ബൈഡൻ, ഐറിഷ് റിപ്പബ്ലിക്കിലും സമയം ചെലവഴിക്കും. ഡബ്ലിനിലെ തന്റെ പൂർവിക ഭവനങ്ങളും അദ്ദേഹം സന്ദർശിക്കും.

1960കളുടെ അവസാനം മുതൽ മൂന്ന് ദശാബ്ദക്കാലം നീണ്ട വടക്കൻ അയർലൻഡിനെ നടുക്കിയ വര്‍ഗീയവാദത്തിന് അന്ത്യം കുറിച്ചത് 1998 ഏപ്രിൽ 10ന് ഒപ്പുവച്ച ദുഃഖ വെള്ളി ഉടമ്പടിയാണ്. സമാധാന കരാറിന്റെ ഭാഗമായ അധികാരം പങ്കിടൽ വിഷയത്തിൽ വടക്കൻ അയർലൻഡിലെ ബ്രിട്ടീഷ് അനുകൂല യൂണിയനിസ്റ്റ് പാർട്ടിയുമായുള്ള തർക്കത്തെ തുടർന്ന് ആഘോഷങ്ങൾക്ക് മുമ്പ് കരിനിഴൽ വീഴ്ത്തിയിരുന്നു.

ബ്രിട്ടന്റെ എം 15 ഇന്റലിജൻസ് ഏജൻസി വടക്കൻ അയർലൻഡിലെ ആഭ്യന്തര ഭീകരത വലിയ തോതിൽ വർധിപ്പിച്ചതായി മാർച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആക്രമണ സാധ്യത കൂടുതലാണെങ്കിലും പുതിയ നീക്കത്തെ വാർഷികവുമായി ബന്ധപ്പെടുത്തില്ലെന്നാണ് കരുതുന്നത്.

Tags:    
News Summary - Rishi Sunak to meet Joe Biden in Northern Ireland next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.