കാബൂൾ: ഭൂകമ്പം തകർത്ത തുർക്കിയയിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്ക് ആളുകളുമായി വിമാനം പുറപ്പെടുന്നതായ അഭ്യൂഹം പ്രചരിച്ചതോടെ കാബൂൾ വിമാനത്താവളത്തിലേക്ക് പാഞ്ഞെത്തിയത് നൂറുകണക്കിന് പേർ. കുട്ടികളും സ്ത്രീകളുമടക്കമാണ് ബുധനാഴ്ച കാബൂൾ വിമാനത്താവളത്തിലെത്തിയത്.
ബുധനാഴ്ച രാത്രി കൊടുംശൈത്യത്തിലും നിരവധിപേർ കാബൂൾ വിമാനത്താവളത്തിലൂടെ ഓടുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. തുർക്കിയയിലെ രക്ഷാപ്രവർത്തനത്തിന് സഹായിക്കുന്നതിനൊപ്പം പുതിയൊരു ജീവിതസാധ്യതയും കൂടി തേടിയാണ് അഫ്ഗാൻ സ്വദേശികൾ വിമാനത്താവളത്തിലേക്ക് എത്തിയത്.
‘തുർക്കിയ രക്ഷാപ്രവർത്തനത്തിന് ആളുകളെ അന്വേഷിക്കുന്നുണ്ടെന്ന് കേട്ടു. അവരെ സഹായിക്കാമെന്ന് കരുതിയാണ് വിമാനത്താവളത്തിലെത്തിയത്’ -26കാരനായ അബ്ദുൽ ഗഫാർ പറഞ്ഞു. രാജ്യത്തിന് പുറത്തേക്ക് പോകാനുള്ള അവസരമാണെന്ന് കരുതിയതായും ഗഫാർ പറഞ്ഞു. അതേസമയം, തുർക്കിയയിലേക്ക് രക്ഷാപ്രവർത്തനത്തിന് വിമാനങ്ങൾ പുറപ്പെടുന്നില്ലെന്ന് കാബൂൾ പൊലീസ് ചീഫിന്റെ വക്താവ് ഖാലിദ് സദ്റാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.