മോസ്കോ: ഡോണൾഡ് ട്രംപിനുനേരെയുണ്ടായ ആക്രമണത്തിന് സാഹചര്യമൊരുക്കിയത് ജോ ബൈഡൻ ഭരണകൂടമെന്ന് റഷ്യ. വധശ്രമത്തിനു പിന്നിൽ നിലവിലെ ഭരണകൂടമാണെന്ന് റഷ്യ വിശ്വസിക്കുന്നില്ല.
അതേസമയം, ആക്രമണത്തിന് അവർ സാഹചര്യമൊരുക്കിയതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. നിയമസംവിധാനങ്ങളെയും കോടതികളെയും പ്രോസിക്യൂട്ടർമാരെയും ഉപയോഗിച്ച് ട്രംപിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോൾ തന്നെ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്ന് പുറമെയുള്ള നിരീക്ഷകർക്ക് ബോധ്യമായിരുന്നു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.