ഉടൻ ആയുധംവെച്ച് കീഴടങ്ങണം; മരിയുപോളിൽ യുക്രെയ്ൻ സേനക്ക് വീണ്ടും റഷ്യയുടെ അന്ത്യശാസനം

കിയവ്: മരിയുപോളിൽ ചെറുത്തുനിൽപ് തുടരുന്ന യുക്രെയ്ൻ സൈനികരോട് ആയുധംവെച്ച് കീഴടങ്ങാൻ വീണ്ടും റഷ്യൻ സൈന്യം അന്ത്യശാസനം നൽകി. മരിയുപോളിലെ അസോവ്സ്റ്റൽ ഉരുക്കുനിർമാണശാലയിൽ തമ്പടിച്ച സൈനികരോട് കീഴടങ്ങണമെന്നും കീഴടങ്ങുന്നവർക്ക് തങ്ങളുടെ ജീവൻ നിലനിർത്താമെന്നുമാണ് റഷ്യൻ കേണൽ ജനറൽ മിഖായേൽ മിസിന്റ്സെവിന്റെ വാഗ്ദാനം.

നിർദേശം പക്ഷേ, യുക്രെയ്ൻ തള്ളി. കിഴക്കൻ മേഖല ലക്ഷ്യമിട്ട് റഷ്യൻ സൈന്യം പുതിയ ആക്രമണം തുടങ്ങിയതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം വീണ്ടും മരിയുപോളിലെ സൈനികർക്ക് അന്ത്യശാസനം നൽകിയത്. അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും യുക്രെയ്‌ന് ആയുധങ്ങൾ നൽകുന്നതിനാലാണ് അവർ യുദ്ധം തുടരുന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗു കുറ്റപ്പെടുത്തി.

വിദേശ രാജ്യങ്ങളിൽനിന്നുള്ള ആയുധങ്ങളുടെ വർധിച്ചുവരുന്ന വിതരണം യുദ്ധം തുടരാൻ യുക്രെയ്ൻ ഭരണകൂടത്തിന് പ്രോത്സാഹനമാകുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Russia Calls On Ukrainian Forces To "Immediately Lay Down Arms"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.