മരണമുഖമായി യുക്രെയ്ൻ; 305 ദിവസത്തിനിടെ പിടഞ്ഞുമരിച്ചത് 17,831 പേർ

ജനീവ/കിയവ്: റഷ്യൻ അധിനിവേശത്തിൽ 2022 ഫെബ്രുവരി 24നും ഡിസംബർ 26 നും ഇടയിൽ യുക്രെയ്നിലെ 17,831 പൗരന്മാർ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈകമീഷണറുടെ ഓഫിസ് അറിയിച്ചു. 305 ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ കണക്കാണിത്.  10,947 പേർക്ക് പരിക്കേറ്റു,

അതിനിടെ, റഷ്യ തെക്കൻ നഗരമായ ഖേഴ്സണിൽ ആക്രമണം കടുപ്പിച്ചു. ഖേഴ്സണിലെ സിവിലിയൻ സൗകര്യങ്ങൾക്ക് നേരെ ചൊവ്വാഴ്ച മുതൽ റഷ്യൻ സൈന്യം 33 റോക്കറ്റുകൾ തൊടുത്തുവിട്ടതായി യുക്രെയ്ൻ സൈന്യം പറഞ്ഞു. ഖേഴ്സണിലെ പ്രസവ ആശുപത്രിയും ആക്രമിക്കപ്പെട്ടതായി യുക്രെയ്ൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ഡിസെപ്പർ ബുധനാഴ്ച രാവിലെ ട്വീറ്റ് ചെയ്തു.



Tags:    
News Summary - Russia Has Caused 17,831 Civilian Casualties in Ukraine: U.N.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.