യൂറോപ്പിലേക്കുള്ള വാതകവിതരണം നിർത്തി റഷ്യ

മോസ്കോ: യൂറോപ്പിലേക്കുള്ള വാതകവിതരണം റഷ്യ നിർത്തിവെച്ചു. ജനജീവിതത്തെ സാരമായി ബാധിക്കാനിടയുള്ള തീരുമാനമാണിത്. റഷ്യ വാതക വിതരണത്തെ യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കുകയാണെന്ന് വിമർശനം ഉയർന്നു. ഈ ആരോപണം റഷ്യ നിഷേധിച്ചു.

സാങ്കേതിക കാരണങ്ങൾ മൂലമാണ് വിതരണം നിർത്തേണ്ടിവന്നതെന്നാണ് റഷ്യൻ വിശദീകരണം. യുക്രെയ്ൻ യുദ്ധശേഷം പടിഞ്ഞാറൻ രാഷ്ട്രങ്ങൾ ഏർപ്പെടുത്തിയ ഉപരോധമാണ് റഷ്യയെ ചൊടിപ്പിച്ചതെന്ന് റിപ്പോർട്ടുണ്ട്. സെപ്റ്റംബർ മൂന്നുവരെയാണ് 'ഗ്യാസ്പ്രോം' കമ്പനിയുടെ പ്രധാന പൈപ്പ് ലൈൻ ജർമനിയിലേക്കുള്ള വിതരണം നിർത്തുന്നത്. അറ്റകുറ്റപ്പണിയാണ് ഇതിന് കാരണമായി പറയുന്നത്. ജർമനിക്ക് നിലവിൽ മതിയായ കരുതൽശേഖരമുണ്ടെന്നാണ് വിവരം.

Tags:    
News Summary - Russia has cut off gas supplies to Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.