കിയവ്: ഒറ്റ രാത്രി കൊണ്ട് യുക്രെയ്നിൽ റഷ്യൻ സേന വമ്പിച്ച ആക്രമണമാണ് നടത്തിയതെന്ന് യുക്രെയ്‍ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കി. റഷ്യൻ സേന ശനിയാഴ്ച നടത്തിയ ആക്രമണത്തെ തുടർന്ന് രാജ്യത്ത് വ്യാപകമായി വൈദ്യുതി തടസപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"അവർ രാജ്യത്തെ ഭയപ്പെടുത്തുന്നത് തുടർന്ന് കൊണ്ടിരിക്കുകയാണ്. ശനിയാഴ്ച രാത്രി വൻ ആക്രമണമാണ് രാജ്യത്ത് നടത്തിയത്. റഷ്യ പ്രയോഗിച്ച 36 റോക്കറ്റുകളിൽ ഭൂരിഭാഗവും വെടിവെച്ച് വീഴ്ത്താൻ യുക്രെയ്ൻ സൈന്യത്തിന് സാധിച്ചു"- സെലൻസ്കി പറഞ്ഞു. റഷ്യൻ ആക്രമണത്തെ തുടർന്ന് യുക്രെയ്നിലെ ദശലക്ഷത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ലാത്ത സാഹചര്യമാണെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
റഷ്യ പ്രയോഗിക്കുന്ന മിസൈലുകളിൽ 100 ശതമാനവും തകർക്കാനുള്ള സാങ്കേതിക കഴിവ് യുക്രെയ്ൻ സേനക്കില്ല. എന്നാൽ ക്രമേണ പങ്കാളികളുടെ സഹായത്തോടെ ഞങ്ങൾ അത് നേടിയെടുക്കുമെന്നും സെലൻസ്കി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.