മോസ്കോ: യുക്രെയ്നിലെ സൈനിക നടപടിയെ സംബന്ധിച്ച് യു.എൻ രക്ഷാസമിതിയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോൾ ഇന്ത്യ പിന്തുണക്കണമെന്ന് റഷ്യ. യുക്രെയ്ൻ ആക്രമണത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് ഇന്ത്യക്ക് വ്യക്തമായ ധാരണയുണ്ട്. തന്ത്രപ്രധാന നയതന്ത്ര പങ്കാളിയെന്ന നിലയിൽ രക്ഷാസമിതിയിൽ ഇന്ത്യയുടെ പിന്തുണ ആഗ്രഹിക്കുന്നതായും റഷ്യൻ നയതന്ത്ര പ്രതിനിധി റൊമാൻ ബാബുഷ്കിൻ പറഞ്ഞു.
യുക്രെയ്ൻ പ്രശ്നത്തിന് സോവിയറ്റ് കാല രാഷ്ട്രീയവുമായും നാറ്റോ വിപുലീകരണവുമായും ബന്ധമുണ്ടെന്ന വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ പരാമർശവും ബാബുഷ്കിൻ ശ്രദ്ധയിൽപെടുത്തി. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സ്വതന്ത്രവും സന്തുലിതവുമാണ്. തുടർന്നും പിന്തുണ റഷ്യ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.