വ്ലാദിമിർ പുടിൻ

പത്ത് കുട്ടികളുണ്ടായാൽ അമ്മമാർക്ക് 'മദർ ഹീറോയിൻ' ബഹുമതിയും കൈനിറയെ പണവും; സോവിയറ്റ് കാല പുരസ്കാരങ്ങൾ പുന:സ്ഥാപിച്ച് റഷ്യ

മോസ്കൊ: റഷ്യയിൽ സോവിയറ്റ് കാല പുരസ്കാരങ്ങൾ വീണ്ടും കൊണ്ടുവന്ന് പുടിൻ സർക്കാർ. പത്തോ അതിൽ കൂടുതലോ കുട്ടികൾക്ക് ജന്മം നൽകിയാൽ അമ്മമാർക്ക് 'മദർ ഹീറോയിൻ' പുരസ്കാരം നൽകും. 12,75,720 രൂപയാണ് സമ്മാനത്തുക.

പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്പോളാണ് പുരസ്കാരം നൽകുക. സംഘട്ടനങ്ങളിലോ ഭീകരാക്രമണങ്ങളിലോ ഏതെങ്കിലും കുട്ടി മരണപ്പെട്ടാലും അമ്മക്ക് 'മദർ ഹീറോയിൻ' ബഹുമതി നൽകുമെന്ന് സർക്കാർ അറിയിച്ചു. യുവതി റഷ്യൻ പൗരയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുദ്ധം, പകർച്ചവ്യാധികൾ എന്നിവ കാരണം രാജ്യം ജനസംഖ്യയിൽ കുറവ് നേരിടുന്നത് തടയാനാണ് നീക്കം. ഇത് പരിഹരിക്കുന്നതിനാണ് പുരസ്കാരം പുന:സ്ഥാപിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2020ന് ശേഷം ജനസംഖ്യ ഇടിവ് മൂന്ന് മടങ്ങായി കൂടിയിരുന്നു.

രണ്ടാം ലോക യുദ്ധത്തെ തുടർന്ന് രാജ്യത്തെ ജനസംഖ്യ കുത്തനെ കുറഞ്ഞപ്പോൾ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ വാഗ്ദാനം ചെയ്ത പുരസ്കാരമാണിത്. 1944ൽ ആയിരുന്നു പുരസ്കാരം നൽകി തുടങ്ങിയത്. 1991ൽ സോവിയറ്റ് യൂണിയൽ തകർന്നപ്പോൾ ഇത് നിർത്തുകയായിരുന്നു.

Tags:    
News Summary - Russia to award women who give birth to 10 children, Putin brings back Stalin-era ‘Mother Heroine’ title to boost population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.