യുക്രെയ്ൻ -റഷ്യ യുദ്ധം തുടരുമെന്ന് പുടിൻ; പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ രൂക്ഷ വിമർശനം

മോസ്കോ: യുക്രെയ്ൻ -റഷ്യ യുദ്ധം വഷളാക്കിയത് പാശ്ചാത്യ രാജ്യങ്ങളാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. മോസ്കോയെ തോൽപിക്കാൻ കഴിയുമെന്ന തെറ്റായ വിശ്വാസത്തിൽ യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം സംഘർഷത്തിന്‍റെ തീ ജ്വാലകൾ ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം തുടരുമെന്ന് അറിയിച്ച പുടിൻ, യുദ്ധം ഒഴിവാക്കാൻ റഷ്യ ശ്രമിച്ചിരുന്നെന്നും പറഞ്ഞു. എന്നാൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയെ ആക്രമിക്കാൻ പാശ്ചാത്യരുടെ പിന്തുണയുള്ള യുക്രെയ്ൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു.

റഷ്യയെ പരാജയപ്പെടുത്തുക അസാധ്യമാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും കീഴടങ്ങില്ല. ഭൂരിഭാഗം റഷ്യക്കാരും യുദ്ധത്തെ അനൂകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ൻ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൂടുതൽ ആയുധങ്ങൾ നൽകുമെന്നും യുക്രെയ്നിന്‍റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെയാണ് അമേരിക്കക്കും നാറ്റോക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി പുടിൻ രംഗത്തെത്തിയത്.

Tags:    
News Summary - 'Russia tried to avoid war, West wanted to attack'- Putin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.