റഷ്യൻ മിസൈൽ ആക്രമണം; 'ഹാരി പോട്ടർ കാസിൽ' കത്തിപ്പടർന്ന് അഞ്ച് മരണം

കീവ്: കരിങ്കടൽ തുറമുഖ നഗരമായ ഒഡേസയിൽ റഷ്യൻ മിസൈൽ ആക്രമണം. അഞ്ച് പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഒഡേസ നഗരത്തിലുള്ള സ്വകാര്യ ലോ അക്കാദമിയിലാണ് ആക്രമണം നടന്നത്. നാല് വയസുള്ള കുട്ടിയും ഗർഭിണിയും ഉൾപ്പെടെ 32 പേർക്കു പരുക്കേറ്റു. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. ലോ അക്കാദമി പ്രസിഡന്റായ മുൻ പാർലമെന്റ് അംഗവും പരുക്കേറ്റവരിൽ പെടുന്നു.

തുറമുഖനഗരമായ ഒഡേസയിൽ കടലോര ഉദ്യാനത്തോട് ചേർന്നു പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് നേരെയാണ് തിങ്കളാഴ്ച മിസൈൽ ആക്രമണമുണ്ടായത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങൾക്കൊപ്പം ഇസ്‌കന്ദർ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സ്‌കോട്ടിഷ് വാസ്തുവിദ്യാ ശൈലിയുമായി സാമ്യമുള്ള കെട്ടിടത്തിന്‍റെ ഗോപുരങ്ങളും മേൽക്കൂരയും പൂർണമായും കത്തിനശിച്ചു. 20 ഓളം റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആക്രമണ സ്ഥലത്ത് നിന്ന് 1.5 കിലോമീറ്റർ ചുറ്റളവിൽ ലോഹ ശകലങ്ങളും മിസൈൽ അവശിഷ്ടങ്ങളും കണ്ടെടുത്തിട്ടുണ്ട്.

യുക്രെയ്നിലെ പ്രോസിക്യൂട്ടർ ജനറലിന്‍റെ ഓഫീസ് പുറത്തുവിട്ട ആക്രമണത്തിന്‍റെ വിഡിയോയിൽ കടൽത്തീരത്തോട് ചേർന്നുള്ള പ്രദേശത്ത് തീ ആളിപടരുന്നത് കാണാം. റഷ്യൻ മിസൈലുകൾ തുടർച്ചയായി ലക്ഷ്യം വയ്ക്കുന്ന നഗരമാണ് ഒഡേസ. 'അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സമാധാനപരമായ ഉക്രേനിയൻ നഗരങ്ങളിൽ ക്രിമിനൽ ഉത്തരവുകൾ നൽകുന്നവരെ ഞങ്ങൾ കണ്ടെത്തി ശിക്ഷിക്കും'. ഉക്രേനിയൻ ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Russian missile attack; Five dead in 'Harry Potter Castle' fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.