കിയവ്: യുക്രെയ്നിലെ ക്രാമാറ്റോർസ്കിൽ അപ്പാർട്മെന്റ് കെട്ടിടത്തിൽ റഷ്യൻ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു. ഏഴുപേർക്ക് പരിക്കേറ്റതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു.
അതേസമയം കിഴക്കൻ യുക്രെയ്നിലെ ബഖ്മുത്തിനെ പ്രതിരോധിക്കാനുള്ള നീക്കം തുടരുമെന്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും സൈനിക വൃത്തങ്ങളും വ്യക്തമാക്കി. അതിനിടെ യുക്രെയ്നിലെ അധിനിവേശവുമായി ബന്ധപ്പെട്ട് രണ്ട് യുദ്ധക്കുറ്റങ്ങൾ ചുമത്താൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി നീക്കം നടത്തുന്നതായി റിപ്പോർട്ടുണ്ട്.
യുദ്ധക്കുറ്റം ചുമത്തി ഇതുമായി ബന്ധപ്പെട്ട് റഷ്യൻ ഉദ്യോഗസ്ഥർക്ക് അറസ്റ്റ് വാറന്റ് അയക്കാനും അന്താരാഷ്ട്ര ക്രിമിനൽ കോടതി നീക്കം നടത്തിയിരുന്നു. എന്നാൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ അംഗീകരിക്കില്ലെന്ന് റഷ്യ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.