റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തിലേക്ക് റഷ്യ ഷെല്ലാക്രമണം നടത്തിയെന്ന് യുക്രെയ്ൻ

കിയവ്: റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന കേന്ദ്രത്തിനുനേരെ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി യുക്രെയ്ന്‍. കേന്ദ്രത്തിന് പുറത്താണ് ഷെൽ പതിച്ചത്. കണ്ടെയ്‌നറുകള്‍ക്ക് കേടുപാടുകള്‍ ഒന്നും സംഭവിക്കാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായെന്ന് യുക്രൈന്‍ സ്റ്റേറ്റ് ന്യൂക്ലിയര്‍ റെഗുലേറ്ററി ഇന്‍സ്‌പെക്ടറേറ്റ് അറിയിച്ചു.

റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ ചോര്‍ന്നതായി നിലവില്‍ വിവരങ്ങളില്ല. എന്നാൽ ഇക്കാര്യം ലസ്ഥിരീകരിക്കാനായി വിദഗ്ധ സംഘം പരിശോധനകള്‍ നടത്തിവരികയാണെന്നും യുക്രൈന്‍ അറിയിച്ചു.

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ വാസ്ലികീവ് എണ്ണ സംഭരണ കേന്ദ്രത്തിന് തീ പിടിച്ചിരുന്നു. എണ്ണ സംഭരണിക്ക് തീ പിടിച്ചതോടെ ഇത് വലിയ അപകടത്തിലേക്കും പൊട്ടിത്തെറിയിലേക്കും വഴിവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.

Tags:    
News Summary - Russian shells hit radioactive waste disposal site in Kyiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.