റഷ്യൻ സഡൻ ഡെത്ത്

റഷ്യൻ ഭരണകൂടത്തെയോ പ്രസിഡന്റ് വ്ലാദിമിർ പുടിനെയോ വിമർശിക്കുന്നവർ, അവർ എവിടെ ആയാലും എത്ര ഉന്നതരായാലും മരിച്ചുവീഴുന്ന പ്രതിഭാസത്തിന് പുടിന്റെ അധികാരത്തോളം തന്നെ പഴക്കമുണ്ട്. ആ മുൻ കെ.ജി.ബി ചാരൻ അധികാരത്തിൽ ഇപ്പോഴും തുടരുന്നപോലെ മരണങ്ങളും തുടരുന്നു....

അലക്സി നവാൽനി


2024 ● യുദ്ധവിരുദ്ധ പ്രക്ഷോഭം നയിച്ച പ്രതിപക്ഷ നേതാവ്

         ●സോവിയേറ്റ് കാലം തൊട്ടേ കുപ്രസിദ്ധമായ ‘ധ്രുവച്ചെന്നായ’ എന്നറി​യപ്പെടുന്ന ആർട്ടിക് പ്രദേശ ജയിലിൽ ദുരൂഹമരണം. 

യെവ്​ഗെനി പ്രി​ഗോഷിൻ

2023 ● റഷ്യൻ കൂലിപ്പട്ടാളം വാ​ഗ്നർ ​ഗ്രൂപ് തലവൻ യെവ്​ഗെനി പ്രി​ഗോഷിൻ വിമാനാപകടത്തിൽ മരിച്ചു.


     ●യുക്രെയിനിൽ റഷ്യക്കുവേണ്ടി യുദ്ധം ചെയ്ത വാഗ്നർ ഗ്രൂപ്പ് മോസ്കോയിലേക്ക് പടനയിച്ച് പുടിനെ അമ്പരപ്പിച്ചിരുന്നു. 

ദി​മ നോ​വ

2023 ●‘അക്വ ഡിസ്കോ’ എന്ന പാട്ടിലൂടെ പു​ടിനെ വി​മ​ർ​ശിച്ച പോ​പ് ​ഗാ​യ​ക​ൻ ദി​മ നോ​വ എ​ന്ന ദി​മി​ത്രി സ്വി​ർ​ഗു​നോ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

         ●തണുത്തുറഞ്ഞ വോൾഗ നദി മുറിച്ചകടക്കവെ വീണുമരിച്ചുവെന്ന് ഔദ്യോഗിക ഭാഷ്യം 


ഡാൻ റാപോപോർട്ട്


2022 ● യുക്രെയ്‌ന് പിന്തുണ നൽകിയ വ്യവസായി ഡാൻ റാപോപോർട്ടിനെ വാഷിങ്ടണിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 

പാവൽ ആന്റോവ്

2022 ● പുടിന്റെ കടുത്ത വിമർശകനും പാർലമെന്റംഗവും വ്യവസായിയുമായ പാവൽ ആന്റോവിനെയും (66) സഹയാത്രികൻ വ്ലാദിമിർ ബിഡെനോവിനെയും ഒഡിഷയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

​​         ●ഹോട്ടൽ മുറിയുടെ ജനലിൽനിന്ന് താഴേക്കു വീണു മരിച്ചുവെന്നാണ് റിപ്പോർട്ട്.

മിഖായേൽ ലെസിൻ


2016 ● മുൻ റഷ്യൻ വാർത്താമന്ത്രിയും മാധ്യമപ്രമുഖനുമായ മിഖായേൽ ലെസിനെ വാഷിങ്ടണിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഷം അകത്തുചെന്നതും മർദനമേറ്റുതും മരണകാരണം.

ബോറിസ് ബെറെസോവ്സ്‌കി

2013 ● റഷ്യൻ കോടീശ്വരനെ കുളിമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തൂങ്ങി മരിച്ചുവെന്ന് ഔദ്യോഗിക ഭാഷ്യം.

ബോറിസ് നെംട്സോവ്

2015 ● പ്രതിപക്ഷത്തെ പ്രധാന നേതാവും കടുത്ത പുടിൻവിരുദ്ധനും. മോസ്കോയിൽ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. റഷ്യയുടെ യുക്രെയിൻ വിരുദ്ധ നിലപാടിനെതിരെ ജനങ്ങളെ സംഘടിപ്പിച്ചിരുന്നു. 

സ്റ്റാനിസ്ലേവ് മാർക്കലോവ് 

2009 ● റഷ്യൻ സർക്കാറിനെതിരെ മനുഷ്യാവകാശ കേസുകൾ നയിച്ച അഭിഭാഷകനെ മുഖംമൂടി ധരിച്ച ഘാതകൻ കൊലപ്പെടുത്തി. 

അന്ന പൊളിറ്റ്കോവ്സ്‌കായ 


2006● റഷ്യൻ ജേണലിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ അന്ന പൊളിറ്റ്കോവ്സ്‌കായ ഓഫിസിൽ വെടിയേറ്റു മരിച്ചു.ചെചൻ യുദ്ധ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.

അലക്‌സാണ്ടർ ലിറ്റ്‌വിനെങ്കോ


2006 ● പുടിൻ വിമർശകനായ മുൻ കെ.ജി.ബി ചാരൻ ലണ്ടനിലെ ഹോട്ടലിൽ പൊളോണിയം വിഷം അകത്തുചെന്ന് മരിച്ചു.

പോൾ ക്ലബ്‌നിക്കോവ്


2004● അമേരിക്കൻ പൗരനും ഫോബ്‌സ് മാഗസിന്റെ റഷ്യൻ പതിപ്പിന്റെ ചീഫ് എഡിറ്ററുമായിരുന്ന പോൾ ക്ലബ്‌നിക്കോവ് വെടിയേറ്റ് മരിച്ചു.

        ● ചെചൻ വംശജർ പിടിയിലായെങ്കിലും വെറുതെവിട്ടു. ഇവരെ റഷ്യൻ ഭരണകൂടം വാടകക്കെടുത്തതാണെന്ന് ആരോപണമുയർന്നിരുന്നു. 

Tags:    
News Summary - Russian Sudden Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.