റൂസ്സോഫോബിയ; വില കൂടിയ കമ്പനി ബാഗുകൾ നശിപ്പിച്ച് റഷ്യൻ താരങ്ങൾ

റഷ്യൻ ഫോബിയ പരത്തുന്ന വൻകിട ബ്രാർഡഡ് കമ്പനികൾക്കെതിരെ പ്രതിഷേധവുമായി സമ്പന്നരായ റഷ്യൻ സ്ത്രീകൾ രംഗത്ത്. വൻകിട ബ്രാൻഡുകളുടെ പതിനായിരങ്ങൾ വിലമതിക്കുന്ന ബാഗുകൾ കീറിമുറിച്ചാണ് ഇവർ പ്രതിഷേധത്തിൽ പങ്കുകൊണ്ടത്.

പുതിയ പർച്ചേസുകൾ നടത്തുന്നതിൽ നിന്ന് വിലക്കാനുള്ള ചാനൽ ബ്രാൻഡ് നീക്കത്തിൽ പ്രതിഷേധിച്ച് ചില സമ്പന്നരായ റഷ്യൻ സ്ത്രീകൾ അവരുടെ വിലകൂടിയ ചാനൽ ബാഗുകൾ നശിപ്പിച്ചു കളയുകയായിരുന്നു. ഇവയിൽ പലതും ലക്ഷങ്ങൾ വിലമതിക്കുന്നവയാണ്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ തുടർന്ന് ആഡംബര ബ്രാൻഡ് ആയ ചാനൽ തങ്ങളുടെ ഉൽപന്നങ്ങൾ റഷ്യയിൽ വിൽക്കുന്നത് വിലക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ബാഗ് നശിപ്പിക്കൽ. മോഡലുകൾ, ടെലിവിഷൻ അവതാരകർ, ഡിസ്കോ ജോക്കികൾ എന്നിവരൊക്കെ കത്രിക ഉപയോഗിച്ച് തങ്ങളുടെ ചാനൽ ബാഗുകൾ കീറിമുറിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചു. 9.3 മില്യൺ ഫോളോവേഴ്‌സ് ഉള്ള മോഡൽ വിക്ടോറിയ ബോന്യയും പ്രതിഷേധത്തിൽ പ​ങ്കെടുത്തു. 

Tags:    
News Summary - "Russophobia": Russian Women Cut Up Their Chanel Bags To Protest Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.