ലണ്ടൻ: യു.കെയുടെ പുതിയ ആരോഗ്യ സെക്രട്ടറിയായി മുൻ ചാൻസലറും ആഭ്യന്തര സെക്രട്ടറിയുമായ സാജിദ് ജാവീദിനെ നിയമിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് സഹപ്രവർത്തകയെ ചുംബിച്ച് വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് മാറ്റ് ഹാൻകോക് രാജിവെച്ചതിനെ തുടർന്നാണ് സാജിദിെൻറ നിയമനം. പുതിയ തസ്തിക തനിക്കുള്ള അംഗീകാരമാണെന്ന് സാജിദ് പ്രതികരിച്ചു.
ആരോഗ്യ സെക്രട്ടറിയുടെ ഓഫിസിനകത്തെ സുരക്ഷ കാമറ ദൃശ്യം സൺ പത്രം വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചതോടെയാണ് ഹാൻകോകിന് രാജിവെക്കേണ്ടിവന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഹാൻകോക്, തെൻറ സ്വകാര്യ ജീവിതത്തെ മാനിക്കണമെന്നും അഭ്യർഥിച്ചു. ഓഫിസിലെ സുരക്ഷകാമറ ദൃശ്യം പുറത്തായത് അന്വേഷിക്കുമെന്ന് യു.കെ സർക്കാർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയരുന്നുണ്ട്. ഹാൻകോകിനൊപ്പം വിവാദത്തിലകപ്പെട്ട ആരോഗ്യ വകുപ്പ് ഡയറക്ടർ ഗിന കൊളഡാങ്കിളൊയും രാജിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.