ന്യൂയോർക്ക്: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വാർത്തസമ്മേളനം നടത്തുന്നതിനിടെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. വാര്‍ത്താസമ്മേളനം നിർത്തിവെച്ച് പ്രസിഡൻറിനെ ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. വെടിയേറ്റയാൾ ആയുധധാരിയായിരുന്നവെന്ന് സുരക്ഷ വിഭാഗം അറിയിച്ചു. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.
വെടിവെപ്പിനു പിന്നാലെ പരിസരം മുഴുവന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും ചെയ്തു. വൈറ്റ് ഹൗസിന് പുറത്തായിരുന്നു വാർത്ത സമ്മേളനം നടന്നിരുന്നത്. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ സുരക്ഷ ഉദ്യോഗസ്ഥരുടെ സൂചന വന്നതോടെ ട്രംപ് പെട്ടെന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മടങ്ങി. തുടര്‍ന്ന് മിനിറ്റുകള്‍ക്ക് ശേഷമാണ് ആയുധധാരിയെ വെടിവെച്ചുവീഴ്ത്തിയെന്ന അറിയിപ്പ് വരുന്നത്.
Update: the investigation into a USSS officer involved shooting is ongoing. A male subject and a USSS officer were both transported to a local hospital. At no time during this incident was the White House complex breached or were any protectees in danger.
— U.S. Secret Service (@SecretService) August 10, 2020
അല്‍പസമയത്തിനകം തിരിച്ചെത്തിയെ ട്രംപ് വാര്‍ത്താസമ്മേളനം തുടർന്നു. വെടിവയ്പ്പുണ്ടായ കാര്യം ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്രംപ് പറഞ്ഞു.
വെടിവെച്ച് വീഴ്ത്തിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അറിയിപ്പില്‍ പറയുന്നു.വൈറ്റ് ഹൗസ് നില്‍ക്കുന്ന സ്ഥലത്തിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും സുരക്ഷാ പാളിച്ച ഉണ്ടായിട്ടില്ലെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.