കാബൂൾ: അൽഖാഇദ ഭീകരവാദി അബു മുഹ്സിൻ അൽ മസ് രിയെ അഫ്ഗാൻ സുരക്ഷാസേന വധിച്ചു. എഫ്.ബി.ഐയുടെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെട്ട ആളാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ ഇന്‍റലിജൻസ് സർവീസ് അറിയിച്ചു.
അന്ദർ ജില്ലയിലെ സെൻട്രൽ ഗാനി പ്രവിശ്യയിൽ നടത്തിയ സ്പെഷ്യൽ ഒാപറേഷനിലാണ് അൽ മസ് രിയെ വധിച്ചതെന്ന് അഫ്ഗാൻ ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് വ്യക്തമാക്കി. ഈജിപ്ത് പൗരനായ ഇയാൾ അൽഖാഇദയിലെ രണ്ടാമനായാണ് അറിയപ്പെടുന്നത്.
ഹുസം അബ്ദുൽ റൗഫ് എന്ന പേരിൽ അറിയപ്പെടുന്ന അൽ മസ് രി, വിദേശ തീവ്രവാദ സംഘടനക്ക് ആയുധങ്ങൾ അടക്കമുള്ള സഹായങ്ങൾ നൽകിയിരുന്നതായി യു.എസ് ചൂണ്ടിക്കാട്ടിയിരുന്നു. 2018 ഡിസംബറിലാണ് ഇയാൾക്കെതിരെ യു.എസ് വാറന്‍റ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.