ട്രക്കുകളിലുള്ളത് 22,000 പേർക്ക് ഒരു ദിവസത്തേക്കുള്ള കുടിവെള്ളം മാത്രം; ഗസ്സക്കിത് ഒന്നിനും തികയില്ലെന്ന് യുനിസെഫ്

ഗസ്സ: റഫ അതിർത്തി തുറന്നിട്ടും ഗസ്സയുടെ ദുരിതമൊഴിയുന്നില്ല. 23 ലക്ഷം ആളുകളുള്ള ഗസ്സയിലേക്ക് നാമമാത്രമായ സാധനങ്ങളാണ് ട്രക്കുകളിലെത്തിച്ചത്. 20 ട്രക്കുകളാണ് അതിർത്തി കടന്ന് ശനിയാഴ്ച ഗസ്സയിലെത്തിയത്. ഈ ട്രക്കുകളിൽ 44,000 ബോട്ടിൽ കുടിവെള്ളം മാത്രമാണ് ഉള്ളതെന്നും ഇത് 22,000 ആളുകൾക്ക് ഒരു ദിവസ​ത്തെ ഉപയോഗത്തിന് മാത്രമേ തികയുവെന്നും യുനിസെഫ് പറയുന്നു.

ഈജിപ്തഷ്യൻ റെഡ് ക്രസന്റും യു.എൻ ഏജൻസികളുമാണ് ഗസ്സയിലേക്ക് സഹായമെത്തിക്കുന്നത്. ശനിയാഴ്ച 20 ട്രക്കുകളാണ് അതിർത്തി വഴി കടത്തിവിട്ടത്. ഗസ്സയിലേക്ക് വേണ്ട ഭക്ഷണവും മരുന്നുകളും കുടിവെള്ളവും മറ്റ് അവശ്യവസ്തുക്കളുമാണ് ട്രക്കിലുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ട്രക്കുകൾ കടത്തിവിടാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ ഗസ്സയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും യു.എൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട ച​ർ​ച്ച​ക​ൾ​ക്കും ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ ഈ​ജി​പ്ത് അ​തി​ർ​ത്തി തു​റ​ന്ന​തോ​ടെ​യാ​ണ് ട്ര​ക്കു​ക​ൾ​ക്ക് ഗ​സ്സ പ്ര​വേ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്. ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്ക് അ​നു​മ​തി​ന​ൽ​കി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ വ്യ​ക്ത​മാ​ക്കി​യ​തി​നാ​ൽ ഗ​സ്സ​യി​ൽ വൈ​ദ്യു​തി​ക്ഷാ​മം തു​ട​രും.

മൊ​ബൈ​ൽ ഫോ​ൺ വെ​ളി​ച്ച​ത്തി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്ക് ഇ​ത് കൂ​ടു​ത​ൽ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും തു​ട​ർ​ന്ന വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഗ​സ്സ​യി​ൽ 345 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൊ​ത്തം മ​ര​ണം 4385 ആ​യി. 1756 പേ​ർ കു​ട്ടി​ക​ളും 967 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 13,561 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ 200ഓ​ളം പേ​രെ വി​ട്ട​യ​ക്കു​ന്ന​തു​വ​രെ ട്ര​ക്കു​ക​ൾ അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഇ​സ്രാ​യേ​ൽ നി​ല​പാ​ട്. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​​ട്ട​റ​സ് അ​ട​ക്ക​മു​ള്ള​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് റ​ഫ വ​ഴി ഭാ​ഗി​ക​മാ​യെ​ങ്കി​ലും ച​ര​ക്കു​നീ​ക്കം തു​ട​ങ്ങി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ട് അ​മേ​രി​ക്ക​ൻ ബ​ന്ദി​ക​ളെ ഹ​മാ​സ് മോ​ചി​പ്പി​ച്ച​തും ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി.

Tags:    
News Summary - Shipment included water for 22,000 people for one day only: UNICEF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.